Monday, April 22, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 08.03 AM

കൊളംബോയില്‍ കുടുംബസംഗമത്തിനായി എല്ലാം ഒരുക്കി, ഇന്ന് മടക്കയാത്രയ്ക്ക് ടിക്കറ്റും എടുത്തു: ഒടുവില്‍ ഭര്‍ത്താവിനെ യാത്രയാക്കി തിരികെയെത്തിയപ്പോഴേയ്ക്കും..

Sri Lanka, Serial Blasts

കാസര്‍കോട്: പലയടിത്തായി ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങ ളെ എല്ലാവരേയും ഒത്തൊരുമ്മിപ്പിച്ച് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ കുടുംബ സംഗമത്തിനായി ഒരുക്കങ്ങള്‍ നടത്തി ഇന്ന് മടങ്ങാനിരിക്കെയാണ് റസീസനയെ തേടി ദുരന്തമെത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് കാസര്‍കോട് മോഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്. റസീന(58) കൊല്ലപ്പെട്ടത്. കെമിക്കല്‍ എന്‍ജീനീയറായ ഖാദര്‍ കുക്കാടിയെ ജോലിസ്ഥലത്തേക്ക് യാത്രയാക്കിയതിനു ശേഷം മടങ്ങിയെത്തിയപ്പോഴേയ്ക്കും റസീനയെ കാത്ത് മരണം ഷംഗ്രീലായില്‍ കാത്തിരിപ്പുണ്ടായിരുന്നു.

ഭര്‍ത്താവിനൊപ്പം ലങ്കന്‍ സന്ദര്‍ശനം നടത്തി കൊളംബോയില്‍ ബിസിനസ് നടത്തുന്ന സഹോദരന്‍ ബഷന്റിനൊപ്പം രണ്ടു ദിവസം താമസിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു റസീനയുടെ പദ്ധതി. പത്തു ദിവസം മുമ്പാണ് റസീന കൊളംബോയിലെത്തിയത്. കൊളംബോയില്‍ നിന്ന് തിങ്കഴാഴ്ച മംഗളൂരുവിലേയ്ക്കാണ് റസീന ടിക്കറ്റ് ബുക്ക് ചെയ്തത്.

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ സഹോദരനേയും ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരേയും പ്രഭാത ഭക്ഷണത്തിനായി കാത്ത് ഹോട്ടലില്‍ ഇരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. റസീനയുടെ പിതാവ് പി.എസ്. അബ്ദുള്ള ഹാജിയും മുത്തച്ഛനും ശ്രീലങ്കയില്‍ ബിസിനസുകാരായിരുന്നു. പെട്രോളിയം, പൊടിമില്ല്, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ബിസിനസ് നടത്തിവന്ന അബ്ദുള്ള ഹാജിയെ 1989 ല്‍ കൊളംബോയില്‍ നിന്ന് എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം കസ്റ്റഡിയില്‍ വെച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW