Thursday, July 18, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.11 AM

പി.ജി. ഡെന്റല്‍: റാങ്ക്‌ ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2019-ലെ ബിരുദാനന്തര ബിരുദ ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി കട്ട്‌ ഓഫ്‌ മാര്‍ക്ക്‌ പുതുക്കിയതു പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍നിന്നു അപേക്ഷ ക്ഷണിച്ചതിനു ശേഷമുള്ള റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു.
ഈ വിജ്‌ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളള പുതുക്കിയ കേരള സ്‌റ്റേറ്റ്‌ റാങ്ക്‌ ലിസ്‌റ്റ്‌ സാമുദായിക സംവരണം/ പ്രത്യേക സംവരണം എന്നിവയ്‌ക്ക്‌ അര്‍ഹരായവരുടെ പുതുക്കിയ കാറ്റഗറി ലിസ്‌റ്റ്‌, എന്നിവയാണ്‌ പ്രസിദ്ധീകരിച്ചത്‌.
www.cee.kerala.gov.in,www.ceekerala.org എന്നീ വെബ്‌സൈറ്റുകളില്‍ ലിസ്‌റ്റ്‌ ലഭിക്കും. പ്രസ്‌തുത ലിസ്‌റ്റ്‌ പ്രകാരമുളള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ നടപടികള്‍ ഇന്ന്‌ ആരംഭിക്കും. ഹെല്‍പ്പ്‌ ലൈന്‍ നമ്പരുകള്‍: 04712332123, 2339101, 2339102, 2339103, 2339104.

Ads by Google
Monday 22 Apr 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW