Wednesday, June 26, 2019 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 01.06 AM

ഓഹരി റിവ്യൂ : കാലവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വിപണി

uploads/news/2019/04/303140/f2.jpg

വിദേശ ഫണ്ടുകളുടെ മികവില്‍ ഓഹരി ഇന്‍ഡക്‌സുകള്‍ വീണ്ടും തിളങ്ങി. ബോംബെ സെന്‍സെക്‌സ്‌ സര്‍വകാല റെക്കോഡായ 39,487 പോയിന്റ്‌വരെയും നിഫ്‌റ്റി സൂചിക 11,856 പോയിന്റിലേക്കും കയറി. സെന്‍സെക്‌സ്‌ 373 പോയിന്റും നിഫ്‌റ്റി 109 പോയിന്റും പോയവാരം കയറി. വ്യാഴാഴ്‌ച നടക്കുന്ന മാര്‍ച്ച്‌ സീരീസ്‌ സെറ്റില്‍മെന്റ്‌ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക്‌ ഇടയാക്കാം. കാലവര്‍ഷം അനുകൂലമാകുമെന്ന മെട്രോളജി വിഭാഗത്തില്‍നിന്നുള്ള വിലയിരുത്തല്‍ വിപണി നേട്ടമാക്കി.
ഈവാരം കോര്‍പറേറ്റ്‌ മേഖലയില്‍നിന്ന്‌ കൂടുതല്‍ പ്രവര്‍ത്തനഫലം പുറത്തുവരും. നാലാം ക്വാര്‍ട്ടറിലെ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമായി എ.സി.സി, ഇന്ത്യാ ബുള്‍സ്‌ ഹൗസിങ്‌ ഫിനാന്‍സ്‌, ഭാരതി ഇന്‍ഫ്രാറ്റെല്‍, അള്‍ട്രാടെക്‌ സിമന്റ്‌, ആക്‌സിസ്‌ ബാങ്ക്‌, മാരുതി സുസുക്കി ഇന്ത്യ, ടാറ്റാ സ്‌റ്റീല്‍, ഹീറോ മോട്ടോ കോര്‍പ്‌, യെസ്‌ ബാങ്കുകള്‍ എന്നിവയുടെ ഫലം ഈവാരം പുറത്തുവരും.
മുന്‍നിരയിലെ പത്ത്‌ കമ്പനികളില്‍ ആറ്‌ എണ്ണത്തിന്റെ വിപണിമൂല്യം മൊത്തം 98,502 കോടിരൂപ വര്‍ധിച്ചു. ടി.സി.എസ്‌. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ടി.സിഎസ്‌. വിപണിമൂല്യം 49,437 കോടിരൂപ ഉയര്‍ന്നു.
റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, എച്ച്‌.യു.എല്‍, കൊടക്‌ മഹീന്ദ്ര ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌ എന്നിവയുടെയും വിപണിമൂല്യം ഉയര്‍ന്നു. ഐ.ടി.സി, എച്ച്‌.ഡി.എഫ്‌.സി, ഇന്‍ഫോസിസ്‌, എസ്‌.ബി.ഐ. എന്നിവയ്‌ക്ക്‌ തിരിച്ചടി. വിനിമയ വിപണിയില്‍ രൂപയ്‌ക്ക്‌ വീണ്ടും തളര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 69.18 ല്‍ നിന്ന്‌ 69.66 ലേക്ക്‌ ഇടിഞ്ഞശേഷം വാരാന്ത്യം 69.40 ലാണ്‌.
ബോംബെ സൂചിക 38,800 ല്‍ നിന്ന്‌ മുന്‍ റെക്കോഡ്‌ തകര്‍ത്ത്‌ 39,487 പോയിന്റില്‍ എത്തി. ഈ അവസരത്തിലെ ലാഭമെടുപ്പില്‍ അല്‍പ്പം തളര്‍ന്ന്‌ വാരാന്ത്യം 39,140 ലാണ്‌.
സൂചിക 38,801 ലെ താങ്ങ്‌ നിലനിര്‍ത്തി 39,483 ലേക്ക്‌ ഉയരാന്‍ ഈവാരം ശ്രമിക്കാം. വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ 38,462-37,780 പോയിന്റിലേക്ക്‌ നീങ്ങാം. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 11,653 ല്‍ നിന്ന്‌ മുന്‍വാരം വ്യക്‌തമാക്കിയ പ്രതിരോധമായ 11,753 ന്‌ ഒരു പോയിന്റ്‌ താഴെ 11,752 ലാണ്‌ വാരാന്ത്യം. ഈ വാരം നിഫ്‌റ്റി 11,648 ലെ താങ്ങ്‌ നിലനിര്‍ത്തി 11,856 പോയിന്റിലേക്ക്‌ ഉയരാം. ആദ്യ താങ്ങ്‌ െകെമോശംവന്നാല്‍ 11,544-11,336 വരെ സാങ്കേതികമായി തിരുത്തല്‍ തുടരാം.
രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഇടിഞ്ഞു. ട്രോയ്‌ ഔണ്‍സിന്‌ 1289 ഡോളറില്‍ നിന്ന്‌ 1270 ഡോളര്‍വരെ താഴ്‌ന്നശേഷം 1275 ഡോളറിലാണ്‌. പ്രമുഖ കറന്‍സികള്‍ക്ക്‌ മുന്നില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനം മഞ്ഞലോഹ വിലയെ ബാധിച്ചു. അതേസമയം ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങള്‍ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കാന്‍ ഇടയുണ്ട്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 22 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW