Sunday, June 23, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

റെക്കോഡുകള്‍ തിരുത്തി ലാല്‍റിനുഗ

uploads/news/2019/04/303122/s3.jpg

നിങ്‌ബോ (ചൈന): ഏഷ്യന്‍ വെയ്‌റ്റ്ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ കൗമാര താരം മിസോറമിന്റെ ജെര്‍മി ലാല്‍റിനുഗ യൂത്ത്‌, ഏഷ്യന്‍ റെക്കോഡുകള്‍ തിരുത്തി. 16 വയസുകാരനായ ലാല്‍റിനുഗ 67 കിലോ വിഭാഗത്തിലാണു റെക്കോഡുകള്‍ തിരുത്തിയത്‌. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ്‌ ജെര്‍ക്കിലുമായി 297 കിലോയാണ്‌ (134, 163) ഉയര്‍ത്തിയത്‌.
പാകിസ്‌താന്റെ താല്‍ഹ താലിബ്‌ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ്‌ ജെര്‍ക്കിലുമായി 304 കിലോ (140, 164) ഉയര്‍ത്തി ഒന്നാമനായി. ബി ഗ്രൂപ്പിലാണു ലാല്‍റിനുഗയും താലിബും മത്സരിച്ചത്‌. ഇന്നു നടക്കുന്ന എ ഗ്രൂപ്പ്‌ മത്സരങ്ങള്‍ക്കു ശേഷമാണു മെഡല്‍ ജേതാക്കളെ അറിയുക. 15 റെക്കോഡുകളാണ്‌ ലാല്‍റിനുഗ തകര്‍ത്തത്‌. മൂന്ന്‌ യൂത്ത്‌ ലോക റെക്കോഡുകളും മൂന്ന്‌ യൂത്ത്‌ ഏഷ്യന്‍ റെക്കോഡുകളും മിസോ താരത്തിനു വഴിമാറി. മൂന്നു ദേശീയ യൂത്ത്‌ റെക്കോഡുകളും മൂന്നു ജൂനിയര്‍ ദേശീയ റെക്കോഡുകളും അത്രയും സീനിയര്‍ ദേശീയ റെക്കോഡുകളും ലാല്‍റിനുഗ തിരുത്തി. സ്‌നാച്ചില്‍ പുതിയ യൂത്ത്‌ ലോക റെക്കോഡിടാനും (130 കിലോയും 134 കിലോയും) താരത്തിനായി. ഫെബ്രുവരിയില്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ഇഗാറ്റ്‌ കപ്പില്‍ ലാല്‍റിനുഗ തന്നെ കുറിച്ച റെക്കോഡാണു പഴങ്കഥയായത്‌. ബ്യൂണസ്‌ അയേഴ്‌സില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ ലാല്‍റിനുഗയ്‌ക്കായി. 62 കിലോ വിഭാഗത്തില്‍ ആകെ 274 കിലോ ഉയര്‍ത്തിയാണു സ്വര്‍ണം നേടിയത്‌്.
വനിതകളുടെ 86 കിലോ വിഭാഗത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ മിരാബായ്‌ ചാനുവിനു വെങ്കലം നഷ്‌ടമായി. മിരാബായും ചൈനയുടെ സാങ്‌ റോങും 199 കിലോ വീതം ഉയര്‍ത്തിയെങ്കിലും പുതിയ നിയമം ഇന്ത്യന്‍ താരത്തിനു പ്രതികൂലമായി. ചൈനയുടെ ഹു സിഹുയി 208 കിലോ ഉയര്‍ത്തി സ്വര്‍ണവും ഉത്തര കൊറിയയുടെ റി സോങ്‌ ഗും 200 കിലോ ഉയര്‍ത്തി വെള്ളിയും നേടി.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW