Monday, April 22, 2019 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

ചെന്നൈക്കെതിരേ ബാംഗ്ലൂരിന്‌ ജയം

uploads/news/2019/04/303120/s1.jpg

ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു ഒരു റണ്‍സിന്റെ ജയം. 161 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കു നിശ്‌ചിത ഓവറില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ്‌ നേടിയ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനുവിട്ടു. ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിലാണു ബാംഗ്ലൂര്‍ 161 റണ്ണെടുത്തത്‌. നായകന്‍ വിരാട്‌ കോഹ്ലി (ഒന്‍പത്‌) തുടക്കത്തിലെ നഷ്‌ടപ്പെട്ടെങ്കിലും പാര്‍ഥിവ്‌ പട്ടേലും (37 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 53) എ.ബി.ഡിവിലിയേഴ്‌സ് (19 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 25), ആദിത്യ നാഥ്‌ (20 പന്തില്‍ 24) എന്നിവര്‍ ചെറുത്തു നിന്നു.മൊയീന്‍ അലി (16 പന്തില്‍ 26), മാര്‍കസ്‌ സ്‌റ്റോനിസ്‌ (13 പന്തില്‍ 14) എന്നിവര്‍ നടത്തിയ ബാറ്റിങ്‌ സ്‌കോര്‍ 160 ലെത്തിച്ചു.
സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി പുറത്താകാതെ 84 റണ്‍സെടുത്തു. ദീപക്‌ ചാഹാര്‍, രവീന്ദ്ര ജഡേജ, ഡെ്വയ്‌ന്‍ ബ്രാവോ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റുമെടുത്തു. ശനിയാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവനെ തോല്‍പ്പിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌ മൂന്നാം സ്‌ഥാനത്തെത്തി. അവര്‍ കിങ്‌സ് ഇലവനെ അഞ്ചു വിക്കറ്റിനാണു തോല്‍പ്പിച്ചത്‌. കിങ്‌സ് ഇലവന്‍ മുന്നോട്ടു വച്ച 163 റണ്ണിന്റെ വിജയ ലക്ഷ്യം അവസാന ഓവറിലാണു ക്യാപ്പിറ്റല്‍സ്‌ മറികടന്നത്‌.
നായകന്‍ ശ്രേയസ്‌ അയ്യരാണ്‌ (49 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 58) ഡല്‍ഹിയുടെ വിജയ ശില്‍പ്പി. ഓപ്പണര്‍ ശിഖര്‍ ധവാനും (41 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 56) അര്‍ധ സെഞ്ചുറി നേടി തിളങ്ങി. ധവാന്റേയും അയ്യരുടേയും അര്‍ധ സെഞ്ചുറികള്‍ ഡല്‍ഹിയുടെ വിജയം അനായാസമാക്കി.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW