Monday, July 22, 2019 Last Updated 55 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

ബാഴ്‌സയ്‌ക്ക് കിരീടം രണ്ട്‌ ജയം അകലെ

uploads/news/2019/04/303119/s6.jpg

മാഡ്രിഡ്‌: ബാഴ്‌സലോണയ്‌ക്കു സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോള്‍ കിരീടത്തിലേക്ക്‌ രണ്ട്‌ ജയം മാത്രം അകലെ. റയാല്‍ സോസിഡാഡിനെതിരേ നടന്ന മത്സരത്തില്‍ 2-1 നു ജയിച്ചതോടെയാണു ബാഴ്‌സയുടെ കിരീടത്തിലേക്കുള്ള അകലം കുറഞ്ഞത്‌. 33 കളികളില്‍നിന്ന്‌ 77 പോയിന്റുമായി ബാഴ്‌സ ഒന്നാംസ്‌ഥാനത്ത്‌ തുടരുകയാണ്‌്. രണ്ടാംസ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ്‌ അത്രയും കളികളില്‍നിന്ന്‌ 68 പോയിന്റാണു നേടിയത്‌.
അത്‌ലറ്റിക്കോ ഐബാറിനെ 1-0 ത്തിനു തോല്‍പ്പിച്ചെങ്കിലും ഒന്‍പത്‌ പോയിന്റിന്റെ ലീഡ്‌ കുറയ്‌ക്കാനായില്ല. ചൊവ്വാഴ്‌ച അലാവസിനെതിരേയും ശനിയാഴ്‌ച ലാവന്റെയ്‌ക്കെതിരേയും ജയിച്ചാല്‍ ബാഴ്‌സ സ്‌പാനിഷ്‌ ലീഗില്‍ ജേതാക്കളാകും.
ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്‌ലറ്റിക്കോയ്‌ക്ക് 83 പോയിന്റ്‌ മാത്രമേ നേടാനാകു. ഇതാണ്‌ രണ്ട്‌ ജയങ്ങള്‍ ബാഴ്‌സലോണയ്‌ക്ക് കിരീടം ഉറപ്പിച്ച്‌ കൊടുക്കുന്നത്‌. 26-ാം ലീഗ്‌ കിരീടമാണ്‌ ഏണസ്‌റ്റോ വാല്‍വര്‍ദെയുടെ ശിഷ്യന്‍മാരെ കാത്തിരിക്കുന്നത്‌. ബാഴ്‌സ അലാവസിനെ തോല്‍പ്പിക്കുകയും ബുധനാഴ്‌ച നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ വലന്‍സിയയോടു തോല്‍ക്കുകയും ചെയ്‌താല്‍ കിരീടധാരണം അന്നു തന്നെയുണ്ടാകും.
റയാല്‍ സോസിഡാഡിനെതിരേ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ ക്ലമന്റ്‌ ലെന്‍ഗ്ലറ്റ്‌, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഗോളടിച്ചു. യുനാമിയാണു റയാല്‍ സോസിഡാഡിനു വേണ്ടി ഒരു ഗോള്‍ മടക്കിയത്‌. സോസിഡാഡിന്റെ അര്‍ജന്റീനക്കാരന്‍ ഗോള്‍ കീപ്പര്‍ യോര്‍നിമോ റൂളിയുടെ സേവുകളാണു കൂടുതല്‍ ഗോളുകള്‍ വീഴാതിരിക്കാന്‍ കാരണം.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ലൂയിസ്‌ സുവാരസും സോസിഡാഡിന്റെ ഗോള്‍ മുഖത്തു നിരന്തരം കയറിയിറങ്ങിയെങ്കിലും ഗോള്‍ റൂളി കാരണം വലയനങ്ങിയില്ല. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെതിരേ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച ടീമില്‍നിന്നു മൂന്നു മാറ്റങ്ങളാണു വാല്‍വര്‍ദെ വരുത്തിയത്‌. സെമെദോ, ആര്‍ടുറോ വിദാല്‍, ഡെംബലെ എന്നിവര്‍ സ്‌്റ്റാര്‍ട്ടിങ്‌ ഇലവനില്‍ സ്‌ഥാനം പിടിച്ചു. സെര്‍ജി റോബര്‍ട്ടോ, ബസ്‌ക്വറ്റ്‌സ്, ഫിലിപ്പെ കുടീഞ്ഞോ എന്നിവര്‍ പുറത്തിരുന്നു.
4-2-3-1 ഫോര്‍മേഷനിലാണു സോസിഡാഡ്‌ കോച്ച്‌ ഇമാനോള്‍ അല്‍ഗുസില്‍ കളത്തിലെത്തിയത്‌. ഒന്നാം പകുതിയുടെ അവസാന മിനിട്ടിലാണു ബാഴ്‌സയുടെ ആദ്യ ഗോള്‍ വീണത്‌. ഒസുമാനെ ഡെംബലെയുടെ കോര്‍ണര്‍ ക്ലമന്റ്‌ ലെന്‍ഗ്ലറ്റ്‌ ഹെഡറിലൂടെ വലയിലാക്കി. ലെന്‍ഗ്ലറ്റ്‌ ബാഴ്‌സയ്‌ക്കു വേണ്ടി നേടുന്ന ആദ്യ ഗോളാണിത്‌. 62-ാം മിനിറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി സോസിഡാഡ്‌ സമനില പിടിച്ചു. മൈക്കിള്‍ മെരിനോയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള മുന്നേറ്റമാണു സമനില ഗോളില്‍ അവസാനിച്ചത്‌. ബാഴ്‌സ പ്രതിരോധക്കാര്‍ക്കിടയിലൂടെ മെരിനോ എത്തിച്ച പന്ത്‌ യുനാമി കൃത്യമായി വലയിലാക്കി. സമനിലയ്‌ക്ക് രണ്ടു മിനിറ്റിന്റെ ആയുസായിരുന്നു. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ പാസിനു ജോര്‍ഡി ആല്‍ബ ഫിനിഷിങ്‌ നല്‍കി.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW