Saturday, June 22, 2019 Last Updated 32 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

എട്ടില്‍ തൊട്ട്‌ യുവന്റസ്‌

uploads/news/2019/04/303118/s5.jpg

ടൂറിന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ യുവന്റസിന്‌ തുടര്‍ച്ചയായ എട്ടാം കിരീടം. ഫിയോറന്റീനയെ ഒന്നിനെതിരേ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ചതോടെയാണു യുവന്റസ്‌ കിരീടം ഉറപ്പിച്ചത്‌. 33 മത്സരങ്ങളില്‍ 87 പോയന്റാണ്‌ യുവന്റസിന്റെ നേട്ടം. 32 കളിയില്‍ 67 പോയന്റുള്ള നാപ്പോളിയാണ്‌ രണ്ടാമത്‌. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും നാപ്പോളിക്ക്‌ 85 പോയന്റ്‌ മാത്രമേ നേടാനാകു. സിരി എയില്‍ അഞ്ച്‌ മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്‌.
35-ാം തവണയാണ്‌ യുവന്റസ്‌ ഇറ്റാലിയന്‍ ലീഗ്‌ ചാമ്പ്യന്‍മാരാവുന്നത്‌. പ്രീമിയര്‍ ലീഗ്‌, ലാ ലിഗ, സിരി എ കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഈ സീസണിലാണു പോര്‍ചുഗീസ്‌ താരം സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മഡ്രിഡ്‌ വിട്ട്‌ യുവന്റസിലെത്തിയത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ വിട്ടാണു ക്രിസ്‌റ്റ്യാനോ മാഡ്രിഡിലെത്തിയത്‌. സിരി എയില്‍ സൂപ്പര്‍ താരം ഇതുവരെ 19 ഗോളുകളടിച്ചു.
2006-07 സീസണിലും യുവന്റസ്‌ അഞ്ചു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ കിരീടം ഉറപ്പാക്കി. സ്വന്തം തട്ടകമായ അലിയന്‍സ്‌ സ്‌റ്റേഡിയത്തില്‍ ഇതുവരെ 150 സിരി എ മത്സരങ്ങള്‍ നടന്നു. അതില്‍ 127 മത്സരങ്ങളില്‍ ജയിച്ചു. കിരീടനേട്ടത്തോടെ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടറില്‍ അയാക്‌സിനോടു തോറ്റു പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാന്‍ മാസിമിലിയാനോ അലെഗ്രിയുടെ ശിഷ്യന്‍മാര്‍ക്കായി. ഇന്നലെ ഫിയോറന്റിനയുടെ മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്‌. ആറാം മിനിറ്റില്‍ യുവന്റസ്‌ ഞെട്ടി. നികോള മിലെന്‍കോവിച്ചിലൂടെ ഫിയോറന്റിന മുന്നിലെത്തി.
ചീസയെ തടയുന്നതില്‍ ശ്രദ്ധിച്ചുനിന്ന പ്രതിരോധം മിലെന്‍കോവിച്ചിനെ മാര്‍ക്ക്‌ ചെയ്യാന്‍ മറന്നു. പന്തുമായി മുന്നേറിയ മിലെന്‍കോവിച്ച്‌ കിട്ടിയ അവസരം പാഴാക്കിയില്ല. ഗോള്‍ കീപ്പര്‍ വോസിജിക്‌ ഷ്വാന്‍സിയുടെ കൈയില്‍ തട്ടി പന്ത്‌ വലയിലേക്ക്‌. 37-ാം മിനിറ്റില്‍ അലെക്‌സ് സാന്‍ഡ്രോ യുവന്റസിനെ ഒപ്പമെത്തിച്ചു. 53-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ അപകടകരമായ ക്രോസ്‌ തട്ടിയകറ്റുന്നതിനിടയില്‍ ജെര്‍മന്‍ പെസെല്ല സ്വന്തം പോസ്‌റ്റില്‍ പന്തെത്തിച്ചതോടെ യുവന്റസ്‌ കിരീടമുറപ്പിച്ചു.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW