Saturday, July 20, 2019 Last Updated 21 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.59 AM

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഹിമയ്‌ക്കു പരുക്ക്‌

uploads/news/2019/04/303117/s4.jpg

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ദിവസം തന്നെ ഇന്ത്യക്കു തിരിച്ചടി. 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്നു ഹിമാ ദാസിനു പരുക്കേറ്റതാണു തിരിച്ചടിയായത്‌. ലോക ജൂനിയര്‍ ചാമ്പ്യനും ദേശീയ റെക്കോഡിന്‌ ഉടമയുമായ ഹിമയ്‌ക്കു 400 മീറ്റര്‍ ഹീറ്റ്‌സിനിടെയാണു പരുക്കേറ്റത്‌. പുറത്തെ പേശികള്‍ക്കാണു പരുക്കേറ്റതെന്ന്‌ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ്‌ കോച്ച്‌ രാധാകൃഷ്‌ണന്‍ നായര്‍ പറഞ്ഞു.
ഹീറ്റ്‌ നമ്പര്‍ ഒന്നില്‍ മത്സരിച്ച ഹിമയ്‌ക്കു ഫിനിഷ്‌ ചെയ്യാനായില്ല. ശ്രീലങ്കയുടെ നദീഷ രാമനായകെ ഒന്നാംസ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു. ചൊവ്വാഴ്‌ച നടക്കുന്ന മിക്‌ഡസ്‌ 400 മീറ്റര്‍ റിലേ, വനിതകളുടെ 4-400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ ഹിമ മത്സരിക്കാത്തതും ഇന്ത്യയുടെ സാധ്യതകള്‍ക്കു തിരിച്ചടിയാണ്‌. ബഹ്‌റൈന്റെ സല്‍വാ നാസറാണു 400 മീറ്ററില്‍ സ്വര്‍ണം നേടാന്‍ സാധ്യതയുള്ള താരം. കഴിഞ്ഞ വര്‍ഷം 49.08 സെക്കന്‍ഡില്‍ വെള്ളി നേടാന്‍ സല്‍വയ്‌ക്കായി. ഇന്നലെ ഹീറ്റ്‌സില്‍ ഇന്ത്യയുടെ എം.ആര്‍. പൂവമ്മയെ (52.46 സെക്കന്‍ഡ്‌) മറികടക്കാന്‍ നാസറിനായി. 52.29 സെക്കന്‍ഡിലാണു ബഹ്‌റൈന്‍ താരം ഫിനിഷ്‌ ചെയ്‌തത്‌.

Ads by Google
Monday 22 Apr 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW