Thursday, June 13, 2019 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.43 AM

സൗദിയില്‍ വൈദ്യുതി മീറ്റര്‍ സ്വന്തം പേരിലാക്കിയാല്‍ സമ്മാനമായി കാര്‍!

uploads/news/2019/04/303078/in6.jpg

റിയാദ്‌ : സൗദി അറേബ്യയില്‍ വൈദ്യുതി മീറ്ററുകള്‍ ഉപയോക്‌താക്കളുടെ സ്വന്തം പേരില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനു പ്രോത്സാഹിപ്പിക്കാന്‍ സൗദി ഇലക്‌്രടിസിറ്റി കമ്പനിയുടെ സമ്മാന പദ്ധതി. "ഹിസാബീ" പദ്ധതിയില്‍ നറുക്കുവീഴുന്ന 30 പേര്‍ക്കു കാറാണു സമ്മാനം. ഇതിനു പുറമേ സൗജന്യ വൈദ്യുതിയും സമ്മാനപ്പട്ടികയിലുണ്ട്‌.
എല്ലാ പ്രവിശ്യകളിലും സൗദി പൗരന്മാരും ഗള്‍ഫ്‌ പൗരന്മാരും വിദേശികളും ഹിസാബിയില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കി. നിലവില്‍ കെട്ടിടമുടമകളുടെ പേരിലാണു മീറ്ററുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്‌. ഇതിനു പകരം താമസക്കാരും വാടകക്കാരുമടക്കം യഥാര്‍ഥ ഉപയോക്‌താക്കളുടെ പേരില്‍ വൈദ്യുതി ബില്ലുകള്‍ വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്‌. ഹിസാബിയില്‍ ചെയ്‌ത ഉപയോക്‌താക്കള്‍ താമസസ്‌ഥലം മാറിയാല്‍ പുതിയ മീറ്ററിനെ പഴയ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയും.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 22 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW