Wednesday, June 26, 2019 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.43 AM

ട്രംപിന്‌ വീണ്ടും ട്വീറ്റ്‌പിഴ , ലങ്കയില്‍ 13 കോടി പേര്‍ കൊല്ലപ്പെട്ടെന്ന്‌!

uploads/news/2019/04/303077/in5.jpg

വാഷിങ്‌ടണ്‍: നാക്കു പിഴയ്‌ക്കുന്നത്‌ ശീലമാക്കിയ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്‌ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 കോടി! ഇന്നലെ ലങ്കയില്‍ നടന്ന തുടര്‍സ്‌ഫോടനങ്ങളെ അപലപിച്ചു ഇട്ട ട്വീറ്റിലാണ്‌ ട്രംപിനു പിഴച്ചത്‌.
ശ്രീലങ്കയില്‍ നടന്ന തുടര്‍ സ്‌ഫോടനങ്ങളില്‍ 138 മില്യണ്‍(13.8 കോടി) പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യു.എസ്‌. പ്രസിഡന്റ്‌ ലങ്കയ്‌ക്ക്‌ എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. "ശ്രീലങ്കയില്‍ നടന്ന അതിഭീകരമായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട 138 മില്യണ്‍ പേര്‍ക്ക്‌ അമേരിക്കന്‍ ജനതയുടെ അനുശോചനങ്ങള്‍. ലങ്കയ്‌ക്കൊപ്പം ഞങ്ങളുണ്ട്‌. എന്തു സഹായത്തിനും"- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്‌.
ട്വീറ്റ്‌ നിമിഷ നേരത്തിനുള്ളില്‍ വൈറലാകുകയും ചെയ്‌തു. ഇതോടെ ട്വിറ്റരാറ്റികള്‍ ഒന്നടങ്കം ട്രംപിനെതിരേ തിരിഞ്ഞു. "ഞങ്ങള്‍ ആകെ 20 മില്യണ്‍ ജനസംഖ്യ മാത്രമേയുള്ളു. 138 മില്യണ്‍ കണക്കില്‍ക്കൂട്ടാനാകുന്നില്ല. താങ്കളുടെ അനുശോചനം കൈയിലിരിക്കട്ടെ. ഞങ്ങള്‍ക്ക്‌ അതു വേണ്ട" എന്നായിരുന്നു ലങ്കയില്‍ നിന്ന്‌ ഒരാള്‍ ട്രംപിനു മറുപടി നല്‍കിയത്‌.
"138 മില്യണ്‍! ലങ്കന്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍. യു.എസ്‌. പ്രസിഡന്റിന്റെ കണക്കില്‍ ഞങ്ങള്‍ ഇപ്പോള്‍ ആളില്ലാത്ത രാജ്യമാണ്‌"- എന്ന്‌ മറ്റൊരാള്‍ ട്വീറ്റ്‌ ചെയ്‌തു. അബദ്ധം മനസിലായതോടെ ഒടുവില്‍ ട്രംപ്‌ ട്വീറ്റ്‌ പിന്‍വലിച്ചു രക്ഷപെട്ടു.

Ads by Google
Monday 22 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW