Thursday, June 13, 2019 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.43 AM

ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിച്ചത്‌ പ്രഭാതഭക്ഷണത്തിന്‌ വരിനില്‍ക്കുമ്പോള്‍

uploads/news/2019/04/303075/in3.jpg

കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടനങ്ങളിലൊന്നു നടത്തിയ ചാവേര്‍, സ്വയം പൊട്ടിത്തെറിച്ചത്‌ പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ. കൊളംബോയിലെ സിനമണ്‍ ഗ്രാന്‍ഡ്‌ ഹോട്ടലിലെ റസ്‌റ്റോറന്റില്‍ ഇന്നലെ രാവിലെ 8.30 നായിരുന്നു സ്‌ഫോടനം.
ഈസ്‌റ്റര്‍ ആഘോഷം പ്രമാണിച്ച്‌ ഹോട്ടലിലെ റസ്‌റ്റോറന്റ്‌കളിലെല്ലാം സ്വദേശികളുടെയും വിദേശികളുടെയും വന്‍ തിരക്കായിരുന്നു, ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ തിരക്ക്‌. ബുഫേ മുറയിലുള്ള പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മുഹമ്മദ്‌ അസം മുഹമ്മദ്‌ എന്ന പേരില്‍ തലേന്നു രാത്രിയാണ്‌ ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്‌. ശ്രീലങ്കക്കാരന്‍ തന്നെയെന്നു സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ നല്‍കിയ വിലാസം തെറ്റായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു. ഏതാണ്ട്‌ ഇതേ സമയത്തുതന്നെയായിരുന്നു ഷാങ്‌ഗ്രില, കിങ്‌സ്‌ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്‌.

Ads by Google
Monday 22 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW