Wednesday, June 12, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 09.08 PM

ശ്രീലങ്ക സ്‌ഫോടനം : മരണ സംഖ്യ 207 ആയി ; ഏഴുപേര്‍ അറസ്റ്റില്‍ ; കൊല്ലപ്പെട്ടവരില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് ഇന്ത്യാക്കാരും

uploads/news/2019/04/303072/srilanka-207-killed.jpg

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ 207 ആയി. വിവിധ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്താണ് സ്‌ഫോടനം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

മരിച്ചവരില്‍ കാസര്‍കോഡ് സ്വദേശിയുമുണ്ട്. കാസര്‍കോഡ് മോഗ്രാല്‍പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് കൊളംബോ ഷംഗ്രീല ഹോട്ടലില്‍ ഉണ്ടായ ആക്രമത്തില്‍ മരിച്ചത്. ഇവരെ കൂടാതെ മറ്റ് രണ്ടു ഇന്ത്യാക്കാര്‍ കൂടി മരണമടഞ്ഞവരില്‍ പെടുന്നു.

ഏഴുപേര്‍ പോലീസ് പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ മറ്റു രണ്ടിടത്തും സ്‌ഫോടനം നടന്നിരുന്നു. കൊളംബോ മൃഗശാലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന്് മൃഗശാല അടച്ചിട്ടു. ഇത് ചാവേര്‍ സ്‌ഫോടനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ വൈകിട്ട് ആറുമുതല്‍ തിങ്കളാഴ്ച ആറുവരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. മൂന്നു ക്രിസ്ത്യന്‍ പള്ളി അടക്കം ആറിടങ്ങളിലാണ് പ്രഥേശിക സമയം8 45 ഒടെ ആദ്യം സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനങ്ങളില്‍ 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Ads by Google
Sunday 21 Apr 2019 09.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW