Sunday, July 07, 2019 Last Updated 27 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 09.01 PM

ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാന്‍ മാത്രം വെച്ചിരിക്കുന്നതല്ല; പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

uploads/news/2019/04/303071/MODI.jpg

ജയ്പൂര്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കൈവശം വെച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് പൊട്ടിക്കാന്‍ മാത്രം വെച്ചിരിക്കുന്നതല്ല. പാകിസ്ഥാന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പതിവായി പാകിസ്ഥാന്‍ ആവര്‍ത്ഥിക്കുന്നത് അവരുടെ കൈവശം ന്യൂക്ലിയര്‍ ബട്ടന്‍ ഉണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങളുടെ കൈവശമുള്ളത് എന്താണ്?. നമ്മുടെ കൈവശം വച്ചിരിക്കുന്ന ആണവായുധം ദീപാവലിക്ക് മാത്രം പൊട്ടിക്കാന്‍ വെട്ടിരിക്കുന്നതതാണോ?' മോദി ചോദിച്ചു.

ഒരു ആവശ്യം വന്നാല്‍ ഇന്ത്യയും ആണവായുധ സാധ്യത തള്ളിക്കളയില്ല. പാകിസ്ഥാന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചു. കടല്‍, കര ഉള്‍പ്പെടെ എവിടെ നിന്നും ആണവായുധം തൊടുക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും മോദി മുന്നറിയിപ്പു നല്‍കി.

തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളിലും ബി.ജെ.പിക്ക് വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ആ വിജയത്തിന് മാറ്റുകുറവാണെന്ന് മോദി പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലാത്ത പക്ഷം വിവിധയിടങ്ങളില്‍ നിന്ന് തനിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരും. ഗുജറാത്തില്‍ എന്തു തെറ്റാണ് സംഭവിച്ചത് എന്ന ചോദ്യമായിരിക്കും ഉയരുകയെന്നും മോദി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW