Monday, May 20, 2019 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 08.57 PM

നിരോധനാജ്ഞയ്ക്ക് നിര്‍ദേശം നല്‍കിയവര്‍ ശബരിമലയില്‍ വിശ്വാസം പറയുന്നു ; കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി

uploads/news/2019/04/303070/pinarayi.jpg

കണ്ണൂര്‍: ശബരിമല വിഷയത്തെയും അവിടുത്തെ പോലീസ് നടപടികളെയും ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണവിഷയമായി ശക്തമായി ഉപയോഗിക്കപ്പെട്ടപ്പോള്‍ ഈ വിഷയത്തില്‍ കേന്ദ്രത്തെ കൊട്ടി മുഖ്യമന്ത്രിയുടെ കൊട്ടിക്കലാശം. ശബരിമലയില്‍ നിരോധനാജ്ഞാ പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ തെളിവ് മുഖ്യമന്ത്രി പുറത്തുവിട്ടു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറാണ് ഉയര്‍ത്തി കാണിച്ചത്്

11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറാണ് കാണിച്ചത്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് നിര്‍ദേശം. തെളിവുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിലാണ് സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടിയത്. താന്‍ കളവ് പറയാറില്ലെന്നും ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് തെളിവുമായി വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശബരിമല പരാമര്‍ശിച്ചിരുന്നു.

ദൈവത്തെ വിശ്വസിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നായിരുന്നു മോഡിയുടെ പരിഹാസം. എന്നാല്‍ സുപ്രീംകോടതി വിധി സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും വിശ്വാസത്തിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെളിയിക്കാന്‍ പിണറായി വെല്ലുവിളിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ ശബരിമലയില്‍ അക്രമം നടത്താന്‍ ആരേയും അനുവദിക്കില്ല എന്നുമായിരുന്നു പിണറായിയുടെ മറുപടി. ശബരിമലയില്‍ നിയമം നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ ശേഷം കേരളത്തില്‍ വന്നു വിശ്വാസം പറയുന്നെന്ന് യുഡിഎഫും പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW