Thursday, June 27, 2019 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 08.26 PM

കൊട്ടിക്കലാശം കല്ലേറില്‍ അവസാനിച്ചു ; ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്ക്

uploads/news/2019/04/303068/RAMYA-HARIDAS.jpg

ആലത്തൂര്‍: നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷം അരങ്ങേറുകയാണ്. കലാശക്കൊട്ടിനിടെ ഉണ്ടായ കല്ലേറില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകള്‍ ആവേശകരമായിരുന്നെങ്കിലും അക്രമങ്ങള്‍ക്ക് ഒരുകുറവുമില്ല. തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു.

കാസര്‍കോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി . ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി .

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW