Wednesday, June 12, 2019 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 07.17 PM

മോഡിയുടെ നാട്ടിലെ ഈ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണമില്ല ; വോട്ട് ചെയ്യാതിരുന്നാല്‍ 51 രൂപ പിഴ

uploads/news/2019/04/303064/GUJARAT-2.jpg

രാജ്‌കോട്ട്: വോട്ട് നേടാന്‍ പല അടവുകളും ഗുജറാത്തിലെ പലഭാഗങ്ങളിലായി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നുണ്ട്. എന്നാല്‍ രാജസമദ്യാല എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ഇത്തരത്തിലുള്ള പരിപാടികള്‍ തങ്ങളുടെ ഗ്രാമത്തിലെ മതത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ രാഷ്ട്രീയ പ്രാചരണ പരിപാടികള്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്.

ഗ്രാമ-വികസന കമ്മിറ്റി തയ്യാറാക്കിയിരിക്കുന്ന നിയമ വ്യവസ്ഥകളുടെ ചട്ടക്കൂടിലാണ് രാജസമദ്യാലയിലെ ജനങ്ങള്‍ ജീവിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് ലംഘി ച്ചാല്‍ ഇവിടെ ഉള്ളവര്‍ പിഴ അടയ്‌ക്കേണ്ടതായി വരും. അതില്‍ ഒരു നിയമമാണ് തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാത്തവര്‍ പിഴ അടയ്ക്കണം എന്നുള്ളത്.

''രാഷ്ട്രീയ പ്രചാരണങ്ങള്‍ പരിസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ഗ്രാമത്തില്‍ വിഭജനം ഉണ്ടാക്കുമെന്നും ആളുകള്‍ കരുതുന്നു. അതുകൊണ്ട് ഇവിടെ പ്രചാരണപരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് . ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാത്തവരില്‍ നിന്ന് 51 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഗ്രാമത്തിന്റെ മുഴുവന്‍ പങ്കാളിത്തവും തെരഞ്ഞടുപ്പില്‍ ഉറപ്പാക്കുന്നതിനാണിത്. എന്നാല്‍ വോട്ടുചെയ്യുന്നവരുടെ പട്ടികയില്‍ മരിച്ചവരും വിവാഹം കഴിഞ്ഞു പോയ യുവതികളും ഉണ്ട.് നിലവില്‍ 95-96 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പ്ലാസ്റ്റിക് കവറുകള്‍ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞാലും കുടുങ്ങും. അതിനും പിഴയടയ്‌ക്കേണ്ടി വരും.

''ആളുകള്‍ക്ക് ആവശ്യമായ എല്ലാ നൂതന സംവിധാനങ്ങളും ഗ്രാമത്തിലുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍, വൈഫൈ, സി.സി.റ്റി.വി ക്യാമറ, മികച്ച ക്രിക്കറ്റ് ഗ്രൗണ്ട് തുടങ്ങിയവ ഇതില്‍പെടും'' ഗ്രാമമുഖ്യന്‍ അസോക് ഭായ് വഗേര പറഞ്ഞു. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 26 നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. മെയ് 23 നാണ് വോട്ടെണ്ണല്‍.

Ads by Google
Sunday 21 Apr 2019 07.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW