Friday, June 21, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 05.45 PM

അശ്ലീല വിഡിയോയിലെ പെണ്‍കുട്ടി ഞാനല്ല ; ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് സീരിയല്‍ താരം അഞ്ജു

uploads/news/2019/04/303056/surabhi-lakshmi--anju.jpg

പ്രമുഖ സീരിയലില്‍ അഭിനയിക്കുന്ന യുവ താരം അഞ്ജുവിന്റേതെന്ന പേരില്‍ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് ഈ വിഡിയോ വാട്്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നത്. ഇതിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് അഞ്ജു.

സുരഭീ ലക്ഷ്മിയുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് നടിയുടെ അപേക്ഷ. 'ആ വിഡിയോയില്‍ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍..'മലയാളിയുടെ മുന്നിലേക്ക് ഗതികേട് കൊണ്ട് തുറന്നുപറയുകയാണ് സീരിയല്‍ താരം അഞ്ജു.

തന്റെ മുഖത്തോട്് സാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവര്‍ഷം മുന്‍പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അറിയുന്നത്. മുഖ സാദൃശ്യം ഉള്ളതുകൊണ്ട് തന്റേതാണെന്ന് പലരും വിശ്വസിക്കുന്നത്. ഇത്തരത്തില്‍ പല ഭാഗത്തുനിന്നും ചോദ്യങ്ങള്‍ വന്നതോടെയാണ് അഞ്ജു പോലീസില്‍ പരാതിപ്പെടുന്നത്.

എന്നാല്‍ വേണ്ട നടപടി ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും തന്റേതാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണും താരം പറയുന്നു. ആത്മഹത്യക്ക് വരെ ഒരുങ്ങി അഞ്ജുവിനൊപ്പം സീരിയലിലെ അണിയറ പ്രവര്‍ത്തകരും വീട്ടുകാരും ഉണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW