Wednesday, May 22, 2019 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 05.36 PM

ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വെയര്‍ നിര്‍മ്മിച്ചൂ ; അന്ന് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ച യുവാവ് ഇനി ജയിലില്‍

uploads/news/2019/04/303055/TECHNOLOGY---marcus--malwar.jpg

ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ച ബ്രിട്ടീഷ് വംശജന്‍ മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം തയ്യാറആക്കിയ സംഭവത്തില്‍ കുറ്റക്കാരന്നെനു കണ്ടെത്തല്‍. വലിയ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിനു കംപ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ വാനാക്രൈ മാല്‍വെയറിനെ പിടിച്ചുകെട്ടിയത് മാര്‍ക്കസ് ആയിരുന്നു. ലോകമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വലിയ പ്രധാന്യത്തിലാണ് നല്‍കിയത്.

എന്നാല്‍ അന്ന് ലോകത്തെ രക്ഷിച്ച മാര്‍ക്കസ് ഇന്ന് മറ്റൊരു കേസില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്റര്‍നെറ്റ്് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള 'ക്രോണസ്്' മാല്‍വെയര്‍ നിര്‍മ്മിച്ച സംഭവത്തിലാണ് 2017ല്‍ മാര്‍ക്കസ് ആറസ്റ്റിലായത്. മാര്‍ക്കസിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്‌കോന്‍സെനിലെ ജില്ലാകോടതില്‍ ഇദ്ദേഹം സമ്മതിച്ചത്. അമേരിക്കയില്‍ രണ്ടു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ആറസ്റ്റിലായത്.

ഇന്റര്‍നെറ്റായി പ്രവര്‍ത്തിക്കുന്ന ഡാര്‍ക്ക്‌നെറ്റില്‍ ആയുധവായാപാരത്തിനും ലഹരി മരുന്നിനും ഉപയോഗിക്കുന്ന സൈറ്റില്‍ മാല്‍വെയറിന്റെ അപ്‌ഡേറ്റ് പതിപ്പിനെ കുറിച്ച് സഹപ്രവര്‍ത്തകനു മാര്‍ക്കസ് നല്‍കിയ പരസ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്.

അമേരിക്കയിലെ ബാങ്കിങ് നെറ്റുവര്‍ക്കുകള്‍ ആക്രമിക്കുവാന്‍ ഹാക്കര്‍മാര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുത്തുവെന്നതാണ് കേസ്. ബ്രിട്ടന്‍, കാനഡ, ദര്‍മ്മനി, പോളണ്ട്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കിങ് നെറ്റുവര്‍ക്കുകള്‍ ക്രോണസ് എന്ന മാല്‍വെയര്‍ വഴി ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2014, 2015 കാലയളവിലാണ് ഈ മാല്‍വെയര്‍ നിര്‍മ്മിച്ചത്.

ബ്ലാക്ക്മാര്‍ക്കറ്റ് എന്ന് വിളിക്കുന്ന യു.എസ് അന്റോണി ഗ്രിഗറി ഹാന്‍സ്റ്റാഡ് രണ്ടുവര്‍ഷം മുന്‍പ് ഒപ്പുവെച്ച ഹാ്ക്കിങ് ഉപകരണം വിതരണം ചെയ്യുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മാര്‍ക്കസ്്. 2014ല്‍ തുടക്കത്തില്‍ ചില ഇന്റര്‍നെറ്റ് ഫോറങ്ങളിലും ഡാര്‍ക്ക് വെബുകളിലൂടെയും ക്രോണസ് വിതരണം ചെയ്തിരുന്നു.

വാനാക്രൈ റാന്‍സംവെയര്‍

ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും ഇരയായ വാനാക്രൈ റാന്‍സംവെയര്‍ സൈവര്‍ ആക്രമണത്തിനു 2017 മെയ് 12നു തുടക്കം കുറിച്ചു. ആശുപത്രികള്‍, ബാങ്കുകള്‍, വ്യവസായ ശാലകള്‍, എന്നിവിടങ്ങളില്‍ വാനാക്രൈ ബാധിച്ച കംപ്യൂട്ടറുകള്‍ നിശ്ചലമായി.

Ads by Google
Sunday 21 Apr 2019 05.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW