Thursday, June 27, 2019 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 04.13 PM

ഈ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്, ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്, അതുപോലെ മറൈന്‍ ഡ്രൈവില്‍ ചുംബിക്കാന്‍ എത്തിയവര്‍ക്കും: ഹരീഷ് പേരടി

സ്ത്രീകളുടെ സമ്മതത്തോടെ മറൈന്‍ ഡ്രൈവില്‍ കുറച്ച് പുരുഷന്‍മാര്‍ സ്ത്രീകളെ ചുംബിക്കാനെതത്തിയിരുന്നു ... അന്ന് അത് ആര്‍ഷഭാരതത്തിന് ചേരാത്തതായതുകൊണ്ട് ... അവരെ അടിച്ചോടിച്ചു... സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരം മല കയറാന്‍ വന്നപ്പോള്‍ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു... ഏതായാലും വിചിത്രമായ ഈ ആര്‍ഷഭാരത മെമ്പര്‍ഷിപ്പിന് അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും'
Harish peradi, Suresh Gopi

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയുടെ വയറ്റില്‍ കൈവച്ചനുഗ്രഹിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശങ്ങള്‍ ആണ് നേരിടേണ്ടി വന്നത്. സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. കൂടാതെ അദ്ദേഹം ശബരിമല യുവതീപ്രവേശം, ചുബന സമരം, എന്നിവയ്‌ക്കെതിരെ രംഗത്ത വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തേയും പേരടി വിമര്‍ശിച്ചു. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്.

സ്ത്രീകളുടെ സമ്മതത്തോടെ മറൈന്‍ ഡ്രൈവില്‍ കുറച്ച് പുരുഷന്‍മാര്‍ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു. അന്ന് അത് ആര്‍ഷ ഭാരതത്തിനു ചേരാത്തതായതുകൊണ്ട് അവരെ അടിച്ചോടിച്ചു... പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരം മലകയറാന്‍ വന്നപ്പോള്‍ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'ഈ സ്ത്രീയുടെ സമ്മതത്തോടു കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്. ആ വീഡിയോ കണ്ട ഏല്ലാവര്‍ക്കും അത് മനസിലാവും... ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്... ഇതു പോലെ സ്ത്രീകളുടെ സമ്മതത്തോടെ മറൈന്‍ ഡ്രൈവില്‍ കുറച്ച് പുരുഷന്‍മാര്‍ സ്ത്രീകളെ ചുംബിക്കാനെതത്തിയിരുന്നു ... അന്ന് അത് ആര്‍ഷഭാരതത്തിന് ചേരാത്തതായതുകൊണ്ട് ... അവരെ അടിച്ചോടിച്ചു... പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരം മല കയറാന്‍ വന്നപ്പോള്‍ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു... ഏതായാലും വിചിത്രമായ ഈ ആര്‍ഷഭാരത മെമ്പര്‍ഷിപ്പിന് അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും'

Harish peradi, Suresh Gopi

Ads by Google
Sunday 21 Apr 2019 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW