Thursday, June 20, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 12.38 PM

‘ഹൃത്വിക്കിപ്പോള്‍ 20 വര്‍ഷം മുന്‍പത്തെക്കാള്‍ ഹോട്ട്’; കമന്റ് ഇട്ട് മുന്‍ഭാര്യ

Hrithik Roshan

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനായ ഹൃത്വിക് റോഷന്‍ രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000-ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. എന്നാല്‍ 2014-ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. ബോളിവുഡിലെ മാതൃക ജോഡികളായിരുന്ന ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേര്‍പിരിഞ്ഞത് ആരാധകരെ വളരെയേറെ ഞെട്ടിച്ചിരുന്നു.

ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേര്‍പിരിഞ്ഞെങ്കിലും പരസ്പര ബഹുമാനം വച്ചുപുലര്‍ത്തുന്നവരാണ് ഇരുവരും. സാധാരണ ബന്ധം പിരിഞ്ഞാല്‍ പലരും പിന്നീട് സൗഹൃദം തുടരാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വിക്ക് റോഷനും സൂസാനെയും. രണ്ട് കുട്ടികള്‍ക്കും വേണ്ടിയുള്ള ആഘോഷങ്ങളിലും സിനിമയുടെ പ്രമോഷന്‍ ചടങ്ങിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സൂസാനെയായിരുന്നു.

Hrithik Roshan

കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ജിമ്മില്‍ എത്തിയത്. അതിന്റേതായ കഷ്ടപ്പാടുകള്‍ ഈ വീഡിയോയിലുമുണ്ട്. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി സൂസാനെ എത്തിയിരിക്കുകയാണ്. ഹൃത്വിക്കിപ്പോള്‍ 20 വര്‍ഷം മുന്‍പത്തെക്കാള്‍ ഹോട്ടായിട്ടുണ്ട് എന്നായിരുന്നു സൂസാനെയുടെ കമന്റ്. സുസാനെയുടെ കമന്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പര്‍ 30 യാണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം. അനുരാഗ് കശ്യപും വികാസ് ബാലുവും ചേര്‍ന്നാണ് സൂപ്പര്‍ 30 ഒരുക്കുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW