Thursday, June 20, 2019 Last Updated 15 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 12.12 PM

മാലദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് ഐശ്വര്യ അഭിഷേക് ദമ്പതികള്‍

uploads/news/2019/04/303034/aiswarya-rai.jpg

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യറായും-അഭിഷേക് ബച്ചനും. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കൊച്ചു മാലാഖയും എത്തി, ആരാധ്യ. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.

ഐശ്വര്യ സിനിമയില്‍ പഴയതു പോലെ സജീവമല്ല. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന താരത്തിന് ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊരുമിച്ചു യാത്രകള്‍ പോകുന്നത് ഏറ്റവും പ്രിയമാണ്. അഭിഷേക് -ഐശ്വര്യ- ആരാധ്യ ഇപ്പോള്‍ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. ബച്ചന്റെയും ഐശ്വര്യയുടെയും പന്ത്രണ്ടാം വിവാഹവാര്‍ഷികാഘോങ്ങള്‍ കൂടിയാണ് ഇത്.

View this post on Instagram

✨🥰❤️LOVE💖😍🌟🌈

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

View this post on Instagram

🌟Maldives😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

മാലയിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന്‍ കുടുംബം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. സിനിമാതാരങ്ങളടക്കമുള്ളവര്‍ സ്ഥിരമായി അവധിയാഘോഷിക്കാന്‍ എത്തുന്ന സുന്ദരഭൂമിയാണ് മാലദ്വീപ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മകള്‍ ആരാധ്യ വിവാഹവാര്‍ഷിക ദിനത്തിലെടുത്ത ചിത്രവും ഐശ്വര്യാ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Sunday 21 Apr 2019 12.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW