Friday, May 17, 2019 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.29 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/04/302987/azcha.jpg

അശ്വതി: ആരോഗ്യ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ നേട്ടങ്ങള്‍. മാനസിക സന്തോഷം വര്‍ദ്ധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

ഭരണി: കുടുംബസമേത യാത്രകള്‍ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാന്‍ കഴിയും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. തൊഴില്‍ രംഗത്ത്‌ അന്യരുടെ ഇടപെടല്‍.

കാര്‍ത്തിക: ശാരീരികമായ അലസത. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാദ്ധ്യതയില്‍നിന്ന്‌ മോചനം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. തൊഴില്‍ പരമമായ ഉയര്‍ച്ച.

രോഹിണി: ഭക്ഷണ സുഖമുണ്ടാവും. ധനപരമായ പുരോഗതി. തൊഴിലില്‍ അനുകൂലമായ സാഹചര്യം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. മാനസികമായ പിരിമുറുക്കത്തില്‍ നിന്ന്‌ മോചനം.

മകയിരം: സാമ്പത്തിക കാര്യങ്ങളില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. വൈഷമ്യം നിറഞ്ഞ യാത്രകള്‍, സഹപ്രവര്‍ത്തകര്‍ സഹായിക്കുക വഴി കാര്യവിജയം. ഭവനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

തിരുവാതിര: അവിചാരിത യാത്രകള്‍ വേണ്ടിവരും. മാനസിക സന്തോഷം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ ഒത്തുചേരും. തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

പുണര്‍തം: ബിസിനസ്സില്‍ പണച്ചെലവ്‌ അധികരിക്കും. കുടുംബാംഗങ്ങള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും. തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌. ത്വക്ക്‌ രോഗ സാദ്ധ്യത.

പൂയം: ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. ഭൂമി വില്‍പ്പനയില്‍ തീരുമാനം. അയല്‍വാസികളുടെ സഹായം ലഭിക്കും.

ആയില്യം: ബന്ധുക്കളുമായി നിലനിന്നിരുന്ന അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍. ധനപരമായി അനുകൂലം. പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും.

മകം: ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍ പരമമായ നേട്ടം. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദേശത്തുനിന്ന്‌ തിരികെ നാട്ടിലെത്തും. സുഹൃദ്‌ സഹായം ലഭിക്കും, ധനപരമായ വിഷമതകള്‍ മറികടക്കും.

പൂരം: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. വിവാഹാലോചനകളില്‍ പുരോഗതി. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍, ബിസിനസ്സില്‍ നേട്ടങ്ങള്‍. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ഉത്രം: തൊഴില്‍ പരമായി അനുകൂല സമയം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വ്യവഹാരങ്ങളില്‍ വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും, മാനസിക സംഘര്‍ഷം ശമിക്കും. വിശ്രമം കുറയും.

അത്തം: കുടുംബസുഖ വര്‍ദ്ധന. പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും. പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.

ചിത്തിര: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഇരു ചക്ര വാഹനം പുതിയതായി വാങ്ങും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങള്‍ സാധിക്കും. ദേഹസുഖം കുറയും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍.

ചോതി: പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന അകല്‍ച്ച, പിണക്കം എന്നിവ അവസാനിക്കും. സകുടുംബ യാത്രകള്‍നടത്തും. തൊഴില്‍ സംബന്ധമായ യാത്രകള്‍ വേണ്ടിവരും, ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

വിശാഖം: ആഗ്രഹങ്ങള്‍ നിറവേറും, രോഗദുരിതത്തില്‍ ശമനം , ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ, ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും.

അനിഴം: ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകള്‍ക്കായി ഔഷധ സേവവേണ്ടിവരും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍. ആഹാരകാര്യത്തില്‍ ശ്രദ്ധ കുറയും, സര്‍ക്കാരിലേക്ക്‌ നല്‍കിയിരുന്ന അപേക്ഷകളില്‍ തീരുമാനമുണ്ടാകും.

തൃക്കേട്ട: യാത്രകള്‍ വേണ്ടിവരും. സാമ്പത്തിക പരമായ നേട്ടം കൈവരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന തടസ്സം വിട്ടൊഴിയും. വിവാഹാലോചനകളില്‍ തീരുമാനമെടുക്കും.

മൂലം: സാമ്പത്തിക വിഷമതകള്‍ അലട്ടും. തൊഴില്‍പരമായ സ്‌ഥാനചലനം. ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി സഹായം ചെയ്യും, ആരോഗ്യ വിഷമതകള്‍ ശമിക്കും.

പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വര്‍ദ്ധന. രോഗദുരിതത്തില്‍ ശമനം. പണമിടപാടുകളില്‍ നേട്ടം, കുടുംബജീവിത സൗകര്യം വര്‍ദ്ധിക്കും. അവിചാരിത ധനലാഭം.

ഉത്രാടം: ഭൂമി വില്‍പ്പന തീരുമാനമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. സുഹൃദ്‌ ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും.

തിരുവോണം: സ്വയം തൊഴിലില്‍ ധനലാഭം, പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും, ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കൈവൈരിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും, മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍.

അവിട്ടം: സ്വത്തു സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത. ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തികമായി വിഷമതകള്‍ തരണം ചെയ്യും. സന്താനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന അരിഷ്‌ടത ശമിക്കും.

ചതയം: വാഹനത്തിനും ഭവനത്തിനും അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. തൊഴിലന്വേഷണത്തില്‍ പുരോഗതി. ഔഷധസേവ വേണ്ടിവരും.

പൂരൂരുട്ടാതി: സാമ്പത്തിക വിഷമതകള്‍ മറികടക്കും. സ്വത്തു സംബന്ധമായ സംസാരങ്ങള്‍ ഉണ്ടാവാം. യാതകള്‍ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍ നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സില്‍ നേട്ടം.

ഉത്രട്ടാതി: ആരോഗ്യപരമായി പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. മനഃസുഖം കുറയും. തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍. പനി, അസ്വാസ്‌ഥ്യം എന്നിവ പിടിപെടുവാന്‍ സാദ്ധ്യത. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

രേവതി: പണച്ചെലവ്‌ അധികരിക്കും. യാത്രകള്‍ വേണ്ടിവരും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയ നേട്ടം, ബിസിനസ്സ്‌ പുഷ്‌ടിപ്പെടും. തൊഴില്‍പരമായ നേട്ടങ്ങള്‍, സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 21 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW