Tuesday, May 21, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.26 AM

വ്യത്യസ്‌ത പുസ്‌തകം

uploads/news/2019/04/302970/re6.jpg

പാശ്‌ചാത്യനായ ഒരു ശാസ്‌ത്രജ്‌ഞന്‍ ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്യുകയായിരുന്നു. മാര്‍ഗമധ്യേ അര്‍ധനഗ്നനായ കാട്ടു ജാതിക്കാരന്‍ ഒരു പുസ്‌തകം വായിക്കുന്നതു കണ്ടു.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മതപ്രചാരകന്‍ അവിടെ കടന്നു ചെന്ന്‌ ഇവരെ വായിക്കുവാനും എഴുതുവാനുമൊക്കെ പഠിപ്പിച്ച്‌ വേദപുസ്‌തകം നല്‍കിയിരുന്നു. അതിലെ വചനങ്ങള്‍ അവരെ പഠിപ്പിച്ചിട്ട്‌ പോവുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അനേകര്‍ യേശുവിനെ വിശ്വസിച്ച്‌ ക്രിസ്‌ത്യാനികളായിത്തീര്‍ന്നു. ഈ കൂട്ടത്തില്‍പ്പെട്ട ഒരു വയോധികനാണ്‌ വായിച്ചു കൊണ്ടിരുന്നത്‌. ഇതു കണ്ട്‌ ശാസ്‌ത്രജ്‌ഞന്‍ പരിഹസിച്ചു കൊണ്ട്‌ ചോദിച്ചു: ങ്‌ഹും, അയ്യോ! നിങ്ങള്‍ക്കും അബദ്ധം പറ്റിയോ? ഇത്‌ ആരു വിശ്വസിക്കുന്നു? ഇത്‌ വെറും പഴങ്കഥയല്ലേ?
മറുപടിയായി ആ ആഫ്രിക്കക്കാരന്‍ പറഞ്ഞു: ങ്‌ഹും, ഈ വേദപുസ്‌തകം... ഇതിലെ സത്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞില്ലായിരുന്നു എങ്കില്‍, ഇത്രയും സമയത്തിനുള്ളില്‍ ഞാന്‍ നിങ്ങളെ വെട്ടി നുറുക്കി പാകം ചെയ്‌ത് ഞങ്ങളെല്ലാവരും കൂടി ശാപ്പിട്ടേനേം. ഒരു കാലത്ത്‌ നരഭോജികളായി ജീവിച്ച കാട്ടുജാതിക്കാര്‍, വേദപുസ്‌തകത്തിലെ സത്യങ്ങള്‍ മനസിലാക്കിയപ്പോള്‍ ജീവിതം വ്യത്യാസപ്പെട്ടു.
അവര്‍ മനുഷ്യസ്‌നേഹികളായിത്തീര്‍ന്നു. ദൈവവചനത്തിന്റെ ശക്‌തി എത്ര വലുത്‌! ഭൂമുഖത്തുള്ള മറ്റ്‌ ഏത്‌ പുസ്‌തകത്തെക്കാളും വ്യത്യസ്‌തമാണ്‌ വേദപുസ്‌തകം. ഇതിലെ വാക്കുകള്‍ വെറും അക്ഷര സമുച്ചയമല്ല. ജീവനുള്ളതും അത്ഭുതം പ്രവര്‍ത്തിക്കുന്നതുമായ ശക്‌തി ഈ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
ശക്‌തിയുള്ള ഈ വചനം ദൈവം തമ്പുരാന്‍ നിങ്ങള്‍ക്കും എനിക്കും തന്നിരിക്കുന്നത്‌ എന്തിനാണ്‌? ഈ വചനത്തിന്‌ നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ കഴിയും.
രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന്‌ ഏതാനും നാളുകള്‍ക്കു മുമ്പ്‌ മൈക്കിള്‍ ബില്ലസ്‌റ്റര്‍ എന്ന ഒരു സുവിശേഷകന്‍ പോളണ്ടിലെ ഒരു ഗ്രാമത്തില്‍ സുവിശേഷം അറിയിക്കുവാന്‍ പോയി. അദ്ദേഹം അവിടെ ഒരു മനുഷ്യന്‌ ഒരു വേദപുസ്‌തകം സമ്മാനിച്ചു. ഈ വേദപുസ്‌തകം ലഭിച്ച മനുഷ്യന്‍ അതു വായിച്ച്‌ മാനസാന്തരപ്പെട്ടു: യേശുവിനെ തന്റെ ജീവിതത്തില്‍ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ചു.
അതിനുശേഷം ഈ മനുഷ്യന്‍ വേദപുസ്‌തകം മറ്റൊരാള്‍ക്കു കൊടുത്തു. അതു വായിച്ചശേഷം ആ മനുഷ്യന്‍ യേശുവിനെ അംഗീകരിച്ചു. അങ്ങനെ ഈ ഒരു വേദപുസ്‌തകം ഇരുനൂറുപേരുടെ കൈയില്‍ എത്തിച്ചേര്‍ന്നു. ആ ഇരുനൂറു പേരും യേശുവില്‍ വിശ്വസിക്കുന്നവരായിത്തീര്‍ന്നു.
1940- ല്‍ മൈക്കിള്‍ ബില്ലസ്‌റ്റര്‍ ആ സ്‌ഥലത്തു മടങ്ങി വന്നപ്പോള്‍ ഈ ഇരുനൂറു വിശ്വാസികളും ആരാധനയ്‌ക്ക് ഒരു സ്‌ഥലത്ത്‌ ഒരുമിച്ചു കൂടി ഇദ്ദേഹത്തോട്‌ പറഞ്ഞു. നിങ്ങള്‍ ഞങ്ങളോട്‌ വേദപുസ്‌തകത്തില്‍ നിന്നും പ്രസംഗിച്ചാലും. പ്രസംഗിക്കുന്നതിനു മുമ്പ്‌ മൈക്കിള്‍ അവരോടു പറഞ്ഞു. ആര്‍ക്കെങ്കിലും പ്രത്യേകമായ അനുഭവങ്ങളോ, സാക്ഷ്യങ്ങളോ പ്രസ്‌താവിക്കുവാന്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ അത്‌ ചെയ്യാം. അല്ലെങ്കില്‍ നിങ്ങള്‍ മനഃപാഠം പഠിച്ച, ഹൃദിസ്‌ഥമാക്കിയ വാക്യങ്ങള്‍ പറയാം. ഇതു കേട്ടിട്ട്‌ ആളുകള്‍ എഴുന്നേറ്റു ചോദിക്കുകയാണ്‌: ഞങ്ങള്‍ ഒരു വാക്യമാണോ, ഒരു അധ്യായമാണോ ഒരു പുസ്‌തകം മുഴുവനുമാണോ മനഃപാഠം പറയേണ്ടത്‌? കാരണം, ഇതില്‍ ഏതിനും അവര്‍ തയാറായിരുന്നു. ഇതുകേട്ട്‌ മൈക്കിള്‍ അന്തംവിട്ട്‌ നിന്നു പോയി!
ചുരുക്കം പറഞ്ഞാല്‍ ചില ആളുകള്‍ എഴുന്നേറ്റു ലൂക്കൊസിന്റെ സുവിശേഷം മുഴുവനും കാണാപാഠം പറഞ്ഞു; വേറൊരാള്‍ സങ്കീര്‍ത്തനം മുഴുവനും; മറ്റൊരാള്‍ യോഹന്നാന്റെ സുവിശേഷം. അതായത്‌ ഈ ആളുകള്‍ ഒന്നോ രണ്ടോ വാക്യമല്ല കാണാപാഠം പഠിച്ചിരുന്നത്‌.
നൂറു കണക്കിന്‌ വാക്യങ്ങള്‍, പുസ്‌തകങ്ങള്‍ തന്നെ അവര്‍ ഹൃദിസ്‌ഥമാക്കി. കാരണം, അവര്‍ക്ക്‌ വേദപുസ്‌തകം സുലഭമായി ലഭിച്ചില്ല. ഒരു സഭയില്‍ ഒരേ ഒരു വേദപുസ്‌തകം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ദൈവവചനത്തെ അവര്‍ അത്രയ്‌ക്കു സ്‌നേഹിച്ചു; അതിലൂടെ അവരുടെ ജീവിതം വ്യത്യാസപ്പെട്ടു.

Ads by Google
Sunday 21 Apr 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW