Monday, April 22, 2019 Last Updated 49 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.23 AM

നിരോധിച്ചിട്ടും രാജ്യത്ത്‌ ടിക്‌ ടോക്‌ ഡൗണ്‍ലോഡ്‌ 12 ഇരട്ടി വര്‍ധിച്ചു

uploads/news/2019/04/302968/f1.jpg

ന്യൂഡല്‍ഹി: രാജ്യത്ത്‌ ടിക്‌ ടോക്‌ നിരോധിച്ചിട്ട്‌ നാലുദിവസം പിന്നിടുമ്പോള്‍ ഡൗണ്‍ലോഡിങ്ങില്‍ 12 ഇരട്ടി വര്‍ധന. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ്‌ സ്‌റ്റോറില്‍നിന്നും ആപ്പ്‌ ലഭ്യമല്ലാതെ വന്നപ്പോള്‍ മറ്റു തേര്‍ഡ്‌ പാര്‍ട്ടി െസെറ്റുകളെയാണ്‌ ഉപയോക്‌താക്കള്‍ ആശ്രയിച്ചത്‌.
നിരോധനം നിലവില്‍വന്നപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേസേ്‌റ്റാറില്‍നിന്നും ആപ്പിള്‍ സേ്‌റ്റാറില്‍നിന്നും ടിക്‌ ടോക്‌ ആപ്പ്‌ നീക്കിയിരുന്നു. നിരോധിച്ചെങ്കിലും ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുള്ള ഉപയോക്‌താക്കള്‍ക്കു സേവനം തുടരാമെന്നു കമ്പനി വ്യക്‌തമാക്കിയതാണു തിരക്കിട്ടുള്ള ഡൗണ്‍ലോഡിനു കാരണം.
തേര്‍ഡ്‌ പാര്‍ട്ടി െസെറ്റുകളില്‍നിന്നു ആപ്പ്‌ അപ്രത്യക്ഷമാകുമോ എന്ന ഭയം ഉപേയാക്‌താക്കള്‍ക്കുണ്ട്‌. ഡൗണ്‍ലോഡ്‌ ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ്‌ മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍ സെര്‍ച്ച്‌ ട്രന്‍ഡിങില്‍ "ടിക്‌ ടോക്‌ ഡൗണ്‍ലോഡ്‌" ഏറെ മുന്നിലെത്തി.
2018ലെ കണക്കനുസരിച്ച്‌ ടിക്‌ ടോക്കിലെ 50 കോടി ഉപയോക്‌താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍നിന്നാണ്‌.
ഇന്ത്യയില്‍ പ്രതിമാസം 12 കോടി സജീവ ഉപയോക്‌താക്കളുണ്ടെന്നും ടിക്‌ ടോക്‌ കോടതിയില്‍ വ്യക്‌തമാക്കി. സാംസ്‌കാരിക മ്യൂല്യങ്ങളെ തരംതാഴ്‌ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹികപ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണു ടിക്‌ ടോക്കിനെതിരെ ഉയര്‍ന്നിരുന്നത്‌.

100 കോടി ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: ടിക്‌ ടോക്‌ ആപ്ലിക്കേഷന്റെ ഉടമസ്‌ഥരായ െചെനീസ്‌ കമ്പനി െബെറ്റ്‌ ഡാന്‍സ്‌ രാജ്യത്ത്‌ മൂന്നുവര്‍ഷം കൊണ്ട്‌ 100 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. ലോകത്ത്‌ ഏറ്റവും മൂല്യമുള്ള യുവ സ്‌റ്റാര്‍റ്റപ്പുകളിലൊന്നാണു െബെറ്റ്‌ ഡാന്‍സ്‌. കഴിഞ്ഞ മൂന്നു മാസമായി ആപ്പില്‍ ഉപയോഗിക്കാവുന്ന ഉള്ളടക്കങ്ങളെക്കുറിച്ചുള്ള നയങ്ങള്‍ പരിഷ്‌കരിച്ചു വരികയാണെന്നു ബെറ്റ്‌ ഡാന്‍സ്‌ ഡയറക്‌ടര്‍ ഹെലേന ലെര്‍സ്‌ച്ച്‌ വ്യക്‌തമാക്കി.
ആപ്പിനെ സംബന്ധിച്ച്‌ ഇന്ത്യ മികച്ച വിപണിയാണെന്നും രാജ്യത്തെ പുതിയ സംഭവ വികാസങ്ങളില്‍ സങ്കടമുണ്ടെന്നും ഉടന്‍ പരിഹാരം കാണുമെന്നും അവര്‍ വ്യക്‌തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. ഏപ്രില്‍ മൂന്നിന്‌ മദ്രാസ്‌ െഹെക്കോടതിയുടെ ഉത്തരവ്‌ പ്രകാരമാണ്‌ രാജ്യത്ത്‌ ടിക്‌ ടോകിന്‌ നിരോധനമേര്‍പ്പെടുത്തിയത്‌.

Ads by Google
Sunday 21 Apr 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW