Friday, June 21, 2019 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.23 AM

ശമ്പളത്തിനായി രാഷ്‌ട്രപതിക്കു കത്ത്‌

ന്യൂഡല്‍ഹി: ജെറ്റ്‌ എയര്‍വെയ്‌സ്‌ സേവനം അവസാനിപ്പിച്ച സാഹചര്യത്തില്‍ ജോലിക്കാരുടെ ശമ്പളക്കുടിശികയുടെ കാര്യത്തില്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്ത്‌. 23,000 ജോലിക്കാരാണ്‌ ജെറ്റിലുണ്ടായിരുന്നത്‌.
സൊെസെറ്റി ഫോര്‍ വെല്‍ഫെയര്‍ ഓഫ ്‌ഇന്ത്യന്‍ െപെലറ്റ്‌സും ജെറ്റ്‌ എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ എന്‍ജിനിയേഴ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷനുമാണ്‌ കത്തുകള്‍ അയച്ചത്‌. നല്‍കാനുള്ള ശമ്പളക്കുടിശിക എത്രയും വേളം നല്‍കാന്‍ മാനേജ്‌മെന്റിനു നിര്‍ദേശം നല്‍കണമെന്നാണ്‌ കത്തിന്റെ ഉള്ളടക്കം. കൂടാതെ കമ്പനിക്കായി അടിയന്തര സഹായം പ്രഖ്യാപിക്കണം.
നിലവിലെ സാഹചര്യത്തില്‍ ഒരോ നിമിഷവും വളരെ പ്രധാനമാണെന്നും കത്തിലുണ്ട്‌. ഈ വര്‍ഷം ആദ്യം മുതലുള്ള ശമ്പളമാണ്‌ ലഭിക്കാനുള്ളത്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ മാസം 17 മുതലാണ്‌ ജെറ്റ്‌ സേവനങ്ങള്‍ അവസാനിപ്പിച്ചത്‌.

തിങ്കളാഴ്‌ചയിലേക്ക്‌ നീളുന്ന ആശങ്ക

മുംബൈ: സര്‍വീസുകള്‍ അവസാനിച്ചതോടെ ഓഹരി വിപണിയിലും തിരിച്ചടി തുടരുന്നു. കമ്പനി ഓഹരികള്‍ 31.08 ശതമാനം(74.75 രൂപ) ഇടിഞ്ഞ്‌ 165.75ലാണ്‌ ദേശിയ ഓഹരി സൂചികയായ എന്‍.എസ്‌.ഇയില്‍ 18ന്‌ വ്യാപാരം അവസാനിച്ചത്‌.
18നു ശേഷത്തെ പ്രവൃത്തിദിവസം നാളെയാണെന്നിരിക്കേ നിക്ഷേപകര്‍ ആശങ്കയിലാണ്‌. ഓഹരികള്‍ കൂപ്പുകുത്തുമെന്നാണു വിലയിരുത്തല്‍.

Ads by Google
Sunday 21 Apr 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW