Thursday, July 11, 2019 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.23 AM

ജെറ്റില്‍ നിന്നു പുറത്തായ 500 പേര്‍ക്ക്‌ സ്‌െപെസ്‌ ജെറ്റില്‍ നിയമനം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സേവനം അവസാനിപ്പിച്ച ജെറ്റ്‌ എയര്‍വെയ്‌സിലെ 500 തൊഴിലാളികള്‍ക്ക്‌ സ്‌െപെസ്‌ ജെറ്റ്‌ ജോലി നല്‍കി. 100 െപെലറ്റുമാരും ഇതില്‍ ഉള്‍പ്പെടും.
ഉടന്‍ തന്നെ കൂടുതല്‍ പേരെ നിയമിക്കുമെന്നു സ്‌െപെസ്‌ ജെറ്റ്‌ അധികൃതര്‍ വ്യക്‌തമാക്കി. ജെറ്റിന്റെ സര്‍വീസ്‌ റൂട്ടുകള്‍ കരസ്‌ഥമാക്കുന്നതിനായി സ്‌െപെസ്‌ പുതുതായി 27 വിമാനങ്ങള്‍ പാട്ടവ്യവസ്‌ഥയില്‍ സ്വന്തമാക്കുന്നതായി വ്യക്‌തമാക്കിയിരുന്നു. 22 ബോയിങ്‌ 737 വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്‌.
പുതുതായി വാങ്ങുന്ന ഈ വിമാനങ്ങളിലേക്കാണു തൊഴിലാളികളെ സ്വീകരിച്ചിരിക്കുന്നത്‌. പുതിയ തൊഴിലാളികളെ സ്വീകരിക്കുമ്പോള്‍ ആദ്യ പരിഗണന ജെറ്റ്‌ എയര്‍വേയ്‌സിലെ തൊഴിലാളികള്‍ക്കായിരിക്കുമെന്നു സ്‌െപെസ്‌ ജെറ്റ്‌ ചെയര്‍മാന്‍ അജയ്‌ സിങ്‌ നേരത്തെ വ്യക്‌മാക്കിയിരുന്നു.

Ads by Google
Sunday 21 Apr 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW