Tuesday, May 21, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.23 AM

ജെറ്റ്‌ പ്രതിസന്ധി : നിരക്കു വര്‍ധന തടയാന്‍ സര്‍ക്കാര്‍ രംഗത്ത്‌

ന്യൂഡല്‍ഹി: ജെറ്റ്‌ എയര്‍വെയ്‌സിന്റെ വിപണിയില്‍നിന്നു പെട്ടെന്നുള്ള പിന്‍മാറ്റം യാത്രക്കാര്‍ക്കു തലവേദയാകുന്നു. സര്‍വീസുകള്‍ കുത്തനെ കുറഞ്ഞതും സീറ്റുകളുടെ ലഭ്യത കുറഞ്ഞതും ടിക്കറ്റ്‌ നിരക്കുകള്‍ കുതിക്കാനിടയാക്കി.
ജെറ്റ്‌ വാടകയ്‌ക്കെടുത്തിരിക്കുന്ന വിമാനങ്ങള്‍ തിരികെ നല്‍കി എത്രയും പെട്ടെന്നു തന്നെ ആ വിമാനങ്ങള്‍ മറ്റു വിമാനക്കമ്പനികള്‍ വഴി പുതിയ കരാര്‍ വ്യവസ്‌ഥയില്‍ രാജ്യത്തെത്തിക്കാനാണു സര്‍ക്കാര്‍ നീക്കം.
എയര്‍ ഇന്ത്യയും സ്‌െപെസ്‌ ജെറ്റും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതും പ്രതിസന്ധിക്ക്‌ അയവു വരുത്തുമെന്നാണു വിലയിരുത്തല്‍. ജെറ്റ്‌ സേവനം നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്‌െപെസ്‌ ജെറ്റ്‌ 27 പുതിയ വിമാനങ്ങളും എയര്‍ ഇന്ത്യ 15 വിമാനങ്ങളും വാങ്ങാന്‍ തീരുമാനിച്ചിരുന്നു.
ഇന്‍ഡിഗോയും സമാന തീരുമാനങ്ങളുമായെത്തുമെന്നാണു വിലയിരുത്തല്‍. സര്‍വീസുകള്‍ വര്‍ധിപ്പിച്ച്‌ എണ്ണവിലക്കയറ്റം മൂലമുണ്ടാകുന്ന നഷ്‌ടവും വിപണി വിഹിതം വര്‍ധിപ്പിച്ചു ലാഭവുമുണ്ടാക്കുകയാണു കമ്പനികളുടെ ലക്ഷ്യം.
ജെറ്റിന്റെ പിന്‍മാറ്റത്തോടെ ആഭ്യന്തര സര്‍വീസുകളുടെ നിരക്ക്‌ ഇരട്ടിയോളം വര്‍ധിച്ചിരുന്നു. രാജ്യാന്തര സര്‍വീസുകളുടെ നിരക്കു കുതിച്ചു. വേനലവധി സമയമായതിനാല്‍ നിരക്കു വര്‍ധന യാത്രക്കാരെ വലിയ രീതിയില്‍ ബാധിച്ചു. ജെറ്റില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവരാണു ശരിക്കും വലഞ്ഞത്‌.
ബുക്കിങ്‌ നിരക്ക്‌ തിരികെ കിട്ടുമെങ്കിലും ആ നിരക്കില്‍ മറ്റൊരു ദാതാവിനെ കിട്ടാത്തതാണു പ്രശ്‌നം. അവധി മുന്‍കൂട്ടി ശരിയായതിനാല്‍ കൂടിയ നിരക്കില്‍ നാട്ടിലെത്തുകയേ നിര്‍വാഹമുള്ളു.
നിരക്ക്‌ കുത്തനെ വര്‍ധിച്ചതോടെ സര്‍ക്കാരിനെതിരേയും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണു പുതിയ ഇടപെടലുകള്‍. സാധാരണ ഡല്‍ഹി നിരക്കുകള്‍ ശരാശരി 4,500- 5000 ആയിരുന്നത്‌ 9,000 ആയി. ഡല്‍ഹി- ലണ്ടന്‍ ജൂണിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ്‌ നിരക്ക്‌ നിലവില്‍ 73,000 രൂപയാണ്‌. സാധാരണ ഇത്‌ 45,000- 50,000 രൂപയായിരുന്നു.

Ads by Google
Sunday 21 Apr 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW