Friday, June 21, 2019 Last Updated 30 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വനിതാ ഡോക്‌ടര്‍ കൊല്ലപ്പെട്ടു

uploads/news/2019/04/302963/c3.jpg

പട്ടിക്കാട്‌(തൃശൂര്‍): ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശിയായ വനിതാ ഡോക്‌ടര്‍ കൊല്ലപ്പെട്ടു. എടക്കുന്നി വാരിയത്ത്‌ ഇ. രുദ്രകുമാറിന്റെ ഭാര്യ കീരംകുളങ്കര വാര്യയത്ത്‌ ഡോ. തുളസി രുദ്രകുമാരാ(57)ണ്‌ മരിച്ചത്‌.
തൃശൂര്‍ പാണഞ്ചേരി സ്വദേശിനിയാണ്‌. ഡല്‍ഹിയിലുള്ള മകള്‍ കാര്‍ത്തികയ്‌ക്കും കുടുംബത്തിനുമൊപ്പം ഹരിദ്വാര്‍ തീര്‍ഥാടനത്തിനുശേഷം ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. തുളസിയുടെ കൈവശമുണ്ടായിരുന്ന ബാഗ്‌ കവര്‍ച്ചക്കാര്‍ ബലമായി പിടിച്ചുവാങ്ങുന്നതിനിടെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തലയടിച്ച്‌ വീണായിരുന്നു മരണം. മൃതദേഹം ഇന്നു പട്ടിക്കാടുള്ള വീട്ടിലെത്തിക്കും. അമേരിക്കയിലുള്ള മകള്‍ കരിഷ്‌മ എത്തിയശേഷം സംസ്‌കാരം നടത്തും. ഭര്‍ത്താവ്‌ രുദ്രകുമാര്‍ റിട്ട. എന്‍ജിനീയറാണ്‌. മരുമക്കള്‍: അലക്‌സ്‌, പ്രശോഭ്‌.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW