Tuesday, May 21, 2019 Last Updated 18 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

മംഗളാദേവിയില്‍ അനധികൃത പണപ്പിരിവ്‌; മൂന്നുപേര്‍ പിടിയില്‍

കുമളി: മംഗളാദേവി കണ്ണകിക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമിക്കെത്തിയ ഭക്‌തരുടെ വാഹനങ്ങള്‍ തടഞ്ഞ്‌ ഭീഷണിപ്പെടുത്തി പണപ്പിരിവ്‌ നടത്തിയ മൂന്നംഗസംഘം പിടിയില്‍.
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ലക്ഷ്‌മണന്‍ (59), രാമു രാജ (33), ബൈജു ബേബി (38) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ ഇന്നലെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. തേക്കടി ബൈപാസ്‌ വഴി മംഗളാദേവിക്ക്‌ പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ്‌ പണം നല്‍കിയില്ലങ്കില്‍ പോകാനനുവദിക്കില്ലന്ന്‌ ഭീഷണിപ്പെടുത്തിയതായി ഇടുക്കി എസ്‌.പിക്ക്‌ ലഭിച്ച പരാതിയെ തുടര്‍ന്നാണ്‌ മൂവരേയും കുമളി എസ്‌.ഐ: പ്രശാന്ത്‌ വി. നായര്‍ അറസ്‌റ്റു ചെയ്‌തത്‌.
പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ സമിതി (പി.പി.എസ്‌.എസ്‌)എന്ന സംഘടനയുടെ സംസ്‌ഥാന പ്രസിഡന്റെന്ന പേരില്‍ രസീതടിച്ചാണ്‌ ലക്ഷ്‌മണനും കൂട്ടാളികളും പണപ്പിരിവ്‌ നടത്തിയത്‌.
അനധികൃത പണപ്പിരിവിന്റെ പേരില്‍ മുമ്പ്‌ വണ്ടന്‍മേട്‌, കട്ടപ്പന സ്‌റ്റേഷനുകളിലും ഇതേ സംഘം പിടിയിലായിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW