Sunday, April 21, 2019 Last Updated 38 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

പഴന്തോട്ടം പള്ളിയിലെ കത്തിക്കുത്ത്‌:മൂന്നു പേര്‍ അറസ്‌റ്റില്‍

കോലഞ്ചേരി: പഴന്തോട്ടം സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദുഃഖവെള്ളിയാഴ്‌ചയുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ടു മൂന്നു പേരെ പുത്തന്‍കുരിശ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ രാമല്ലൂര്‍ പെന്താല എല്‍ദോ വര്‍ഗീസ്‌ (45), രാമല്ലൂര്‍ കോടിയാട്ട്‌ ഗ്രിന്റോ മാത്യു (24), രാമല്ലൂര്‍ എടയനാല്‍ സുബിന്‍ പോള്‍ (39) എന്നിവരെയാണ്‌ പുത്തന്‍കുരിശ്‌ സി.ഐ. സജീവ്‌ ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന്‌ കേസെടുത്തതായി സി.ഐ. അറിയിച്ചു. പ്രതികളെ ഇന്നലെ രാത്രി കോതമംഗലം കോടതിയില്‍ ഹാജരാക്കി.
യാക്കോബായ വിഭാഗത്തിന്റെ പെരുന്നാള്‍ ബാനറും പള്ളിയുടെ പേരെഴുതിയ ബോര്‍ഡും ഓര്‍ത്തഡോക്‌സ് വിഭാഗം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്‌ കത്തിക്കുത്തില്‍ കലാശിച്ചത്‌. സംഘര്‍ഷത്തില്‍ കുത്തേറ്റ യാക്കോബായ വിഭാഗത്തിലെ ചിറ്റിലപ്പാറ അഖില്‍ എല്‍ദോ (22), മണപ്പിള്ളിക്കുടി ജെയിസന്‍ വര്‍ഗീസ്‌ (21) എന്നിവര്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മൂന്നുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.
സംഘര്‍ഷാവസ്‌ഥയെത്തുടര്‍ന്നു വന്‍ പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഇന്നലെ ഇരു വിഭാഗവും സമാധാന അന്തരീക്ഷത്തിലാണ്‌ ദുഖഃശനിയാഴ്‌ച ശുശ്രൂഷകള്‍ നടത്തിയത്‌.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW