Saturday, June 29, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.21 AM

കൊട്ടിയൂര്‍ പീഡനക്കേസ്‌: മാതാപിതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം

തലശേരി: ഫാ.റോബിന്‍ വടക്കുഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
പ്രതിക്ക്‌ അനുകൂലമായി മൊഴിമാറ്റിയെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തലശേരി പോക്‌സോ കോടതി ഉത്തരവിട്ടത്‌.
സാക്ഷിവിസ്‌താരത്തിനിടെ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂറുമാറിയിരുന്നു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. എന്നാല്‍, പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളോടു കോടതി വിശദീകരണം തേടി. മറുപടി തൃപ്‌തികരമല്ലാത്തതിനെത്തുടര്‍ന്നാണ്‌ കേസെടുക്കാനുള്ള നിര്‍ദ്ദേശം.

Ads by Google
Sunday 21 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW