Thursday, May 23, 2019 Last Updated 49 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

പ്രീമിയര്‍ ലീഗില്‍ സിറ്റി മുന്നോട്ട്‌

uploads/news/2019/04/302956/s6.jpg

ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ സിറ്റി ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചിരുന്നു. 34 കളികളില്‍നിന്ന്‌ 86 പോയിന്റാണു സിറ്റിയുടെ നേട്ടം.
പിന്നാലെയുള്ള ലിവര്‍പൂളിന്‌ അത്രയും കളികളില്‍ 85 പോയിന്റാണ്‌. സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫില്‍ ഫോദാനാണു ഗോളടിച്ചത്‌. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഫോദാന്‍ ടോട്ടന്‍ഹാമിന്റെ വലയനക്കി. ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ടോട്ടന്‍ഹാമിന്‌ ഉജ്വലമായ മറുപടി നല്‍കാന്‍ ഇതോടെ സിറ്റിക്കായി. സ്വന്തം തട്ടകത്തില്‍ ഈ സീസണില്‍ നടന്ന 25 മത്സരങ്ങളില്‍ ജയിക്കാന്‍ സിറ്റിക്കായി. ടോട്ടന്‍ഹാം 2004 മേയ്‌ക്കു ശേഷം ആദ്യമായി അഞ്ച്‌ എവേ മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.
ചാമ്പ്യന്‍സ്‌ ലീഗ്‌ കൈവിട്ടെങ്കിലും പെപ്‌ ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ക്കു പ്രീമിയര്‍ ലീഗ്‌, എഫ്‌.എ. കപ്പ്‌ കിരീടങ്ങള്‍ കൈയെത്തും ദൂരത്താണ്‌. എഫ്‌.എ. കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ആവേശം കൂട്ടാന്‍ ആരാധകരെ ട്രെയിനിലെ 26 കോച്ചുകളിലായി കൊണ്ടു പോകാന്‍ സിറ്റി തീരുമാനിച്ചിട്ടുണ്ട്‌്.
മേയ്‌ 18 നു വെംബ്ലി സ്‌റ്റേഡിയത്തില്‍ വാറ്റ്‌ഫോഡും സിറ്റിയും തമ്മിലാണു കലാശക്കളി. മാഞ്ചസ്‌റ്ററില്‍നിന്ന്‌ 420 മൈല്‍ അകലെയാണു ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ആരാധകരുടെ യാത്രാച്ചെലവ്‌ ക്ലബും താരങ്ങളും ചേര്‍ന്നു വഹിക്കും.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW