Thursday, May 23, 2019 Last Updated 46 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

uploads/news/2019/04/302955/s5.jpg

കൊച്ചി: പ്രതിരോധനിരയിലെ കരുത്തനും കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനുമായ സന്ദേശ്‌ ജിങ്കാന്‍ പുതിയ സീസണിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും. ക്ലബ്‌ അധികൃതരാണ്‌ ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്‌.
കരാര്‍ കാലയളവിനെക്കുറിച്ചോ പ്രതിഫലത്തുകയെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങള്‍ക്കു ശേഷം 25 കാരനായ ജിങ്കാന്‍ ക്ലബ്‌ വിടുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. അതിനിടയിലാണ്‌ ടീമിന്റെ നെടുംതൂണുകളിലൊരാളായ താരവുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ്‌ പുതുക്കിയത്‌. ഐ.എസ്‌.എല്‍ സീസണ്‍ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള ജിങ്കാന്‍ രണ്ടു സീസണുകളില്‍ കേരളത്തെ െഫെനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ജിങ്കാന്‍ ഐ.എസ്‌.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളിലൊരാളാണ്‌. 76 മത്സരങ്ങളില്‍ ജിങ്കാന്‍ ബൂട്ടുകെട്ടി. കഴിഞ്ഞ സീസണിലെ വന്‍ തോല്‍വി മറന്ന്‌ പുതിയ സീസണിനായി മികച്ച ടീമിനെ ഒരുക്കാനാണ്‌ ഇത്തവണ ടീം ലക്ഷ്യമിടുന്നത്‌. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ജൂനിയര്‍ ഗോള്‍കീപ്പര്‍ താരം ലവ്‌ പ്രീത്‌ സിങിനെ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ ദിവസം ടീമിലെത്തിച്ചിരുന്നു.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW