Sunday, August 18, 2019 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.14 AM

പഞ്ചാബിനെ തകര്‍ത്ത്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌

ന്യൂഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‌ അഞ്ചു വിക്കറ്റ്‌ ജയം. 164 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി, രണ്ടു പന്തുകള്‍ അവശേഷിക്കെ അഞ്ചു വിക്കറ്റുകള്‍ നഷ്‌ടത്തില്‍ 166 റണ്‍ നേടി. നേരത്തേ ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ നിശ്‌ചിത 20 ഓവറില്‍ 163 റണ്‍ സ്വന്തമാക്കിയിരുന്നു. പഞ്ചാബ്‌ ഓപ്പണറായ ക്രിസ്‌ ഗെയ്‌ലിന്റെ ബാറ്റിങ്‌ വെടിക്കെട്ടും ഇതോടെ പാഴായി. 37 പന്തില്‍ 69 റണ്ണായിരുന്നു ഗെയിലിന്റെ സാമ്പാദ്യം. അഞ്ചു സിക്‌സറും ആറു ഫോറുമടക്കമാണു ഗെയ്‌ല്‍ താണ്ഡവമാടിയത്‌.
സഹഓപ്പണര്‍ ലോകേഷ്‌ രാഹുല്‍ (ഒന്‍പത്‌ പന്തില്‍ 12), മായങ്ക്‌ അഗര്‍വാള്‍ (രണ്ട്‌), ഡേവിഡ്‌ മില്ലര്‍ (ഏഴ്‌) എന്നിവര്‍ നിരാശപ്പെടുത്തിയതാണു കിങ്‌സ് ഇലവനു തിരിച്ചടിയായത്‌. മന്‍ദീപ്‌ സിങ്‌ 27 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 30 റണ്ണെടുത്തത്‌ സ്‌കോര്‍ 120 കടത്തി. ഹര്‍പ്രീത്‌ ബ്രാര്‍ 12 പന്തില്‍ 20 റണ്ണുമായും വില്‍ജോന്‍ രണ്ടു റണ്ണുമായും പുറത്താകാതെനിന്നു. ക്യാപ്പിറ്റല്‍സിനു വേണ്ടി ലാമിചാനെ മൂന്ന്‌ വിക്കറ്റും കാഗിസോ റബാഡ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Sunday 21 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW