Wednesday, May 22, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

ഒളിക്യാമറാ വിവാദം : എം.കെ. രാഘവനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

uploads/news/2019/04/302949/k1.jpg

കോഴിക്കോട്‌/തിരുവനന്തപുരം : ഒളിക്യാമറയില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എം.കെ. രാഘവനെതിരേ കേസെടുക്കാന്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ കണ്ണൂര്‍ ഐ.ജി: എം.ആര്‍. അജിത്‌കുമാറിനോടു നിര്‍ദേശിച്ചു.
ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ മഞ്ചേരി ശ്രീധരന്‍നായരുടെ നിയമോപദേശപ്രകാരമാണു നടപടി. ഒളിക്യാമറാ ദൃശ്യങ്ങള്‍ ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌ അയയ്‌ക്കുമെന്നു ഡി.ജി.പി: ബെഹ്‌റ വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പ്‌ ചെലവിലേക്കു രാഘവന്‍ അഞ്ചുകോടി രൂപയുടെ വാഗ്‌ദാനം സ്വീകരിക്കുന്ന ദൃശ്യമാണു ചാനല്‍ 9 ഭാരത്‌ വര്‍ഷ പുറത്തുവിട്ടത്‌. കോഴിക്കോട്‌ നഗരത്തില്‍ ഹോട്ടല്‍ സമുച്ചയത്തിനായി 15 ഏക്കര്‍ വാങ്ങാന്‍ സഹായം തേടിയെന്ന വ്യാജേനയാണു ചാനല്‍ പ്രതിനിധികള്‍ രാഘവനെ സന്ദര്‍ശിച്ചത്‌. ഇടപാടിനു മധ്യസ്‌ഥത വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തു. പണം ഡല്‍ഹിയിലെ പ്രൈവറ്റ്‌ സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചെന്നാണു ചാനല്‍ റിപ്പോര്‍ട്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മദ്യമൊഴുക്കിയെന്നു രാഘവന്‍ പറയുന്നതും ചാനല്‍ സംപ്രേഷണം ചെയ്‌തിരുന്നു. എന്നാല്‍, ചാനലിന്റെ സ്‌റ്റിങ്‌ ഓപ്പറേഷനു പിന്നില്‍ സി.പി.എം. ജില്ലാനേതൃത്വമാണെന്നു രാഘവനും ഡി.സി.സി. പ്രസിഡന്റ്‌ ടി. സിദ്ധിഖും ആരോപിച്ചു. വീഡിയോയിലുള്ളതു തന്റെ ശബ്‌ദമല്ലെന്നു പറഞ്ഞ്‌ പത്രസമ്മേളനത്തില്‍ രാഘവന്‍ കരയുകയും ചെയ്‌തു.
രാഘവന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കോഴ ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ഇടതുമുന്നണി തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചിരുന്നു. മത്സരിക്കുന്നതില്‍നിന്നു രാഘവനെ അയോഗ്യനാക്കണമെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍, കേസ്‌ രജിസ്‌റ്റര്‍ ചെയ്‌താലും രാഘവനെ ഉടന്‍ അയോഗ്യനാക്കാന്‍ കഴിയില്ലെന്നാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കുന്ന സൂചന. ദൃശ്യങ്ങളുടെ ഫോറന്‍സിക്‌ പരിശോധനാഫലം പുറത്തുവരാന്‍ മാസങ്ങളെടുക്കും.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW