Thursday, May 23, 2019 Last Updated 48 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

മമ്മൂട്ടി വന്നു; ഇന്നച്ചന്റെ മനസില്‍ ലഡു പൊട്ടി

uploads/news/2019/04/302948/k7.jpg

തൃശൂര്‍: ഇന്നച്ചന്റെ മനസില്‍ ലഡു പൊട്ടിയ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞവട്ടം ചാലക്കുടിയിലെ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി തന്നെ സി.പി.എം. നേതൃത്വത്തിനു മുമ്പില്‍ അവതരിപ്പിച്ച മെഗാസ്‌റ്റാര്‍ മമ്മൂട്ടി അപ്രതീക്ഷിതമായി തന്റെ റോഡ്‌ ഷോയില്‍ പങ്കാളിയായതിന്റെ സന്തോഷത്തിലാണ്‌ മണ്ഡലം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്നസെന്റ്‌.
മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വേങ്ങോലയില്‍ റോഡ്‌ ഷോയില്‍ പങ്കാളിയായപ്പോള്‍ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട്‌ ചോദിക്കുന്ന വീഡിയോ ദൃശ്യം ഇന്നസെന്റ്‌ തന്നെയാണ്‌ ഫെയ്‌സ്‌ ബുക്കില്‍ പങ്കുവച്ചത്‌.
ഇത്തവണ ആരുടെയും പ്രചാരണത്തിനിറങ്ങാന്‍ ചിന്തിച്ചിരുന്നില്ലെന്നും യാത്രാമധ്യേ റോഡ്‌ ഷോ കണ്ട്‌ ഇന്നസെന്റിന്‌ അഭിവാദ്യം നേരുകയായിരുന്നുവെന്നും മമ്മൂട്ടി അറിയിച്ചു.
സഹപ്രവര്‍ത്തകനെ അവഗണിച്ച്‌ പോകാനുള്ള ധാര്‍ഷ്‌ട്യമില്ലാത്തതിനാല്‍ ഇന്നസെന്റിനു പിന്തുണ അഭ്യര്‍ഥിക്കുകയായിരുന്നു. താരസംഘടനയായ "അമ്മ"യുടെ പ്രസിഡന്റായി ഇന്നസെന്റ്‌ ചുമതല വഹിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച കാര്യവും മമ്മൂട്ടി ഓര്‍മിച്ചു.
2014- ലെ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ്‌ മത്സരിച്ചപ്പോള്‍ പ്രചാരണരംഗത്ത്‌ താരപ്രളയമായിരുന്നെങ്കില്‍ ഇക്കുറി മമ്മൂട്ടി അടക്കമുള്ളവര്‍ വിട്ടുനിന്നതു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചാലക്കുടിയില്‍ യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍, എന്‍.ഡി.എയുടെ എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ ഇന്നസെന്റിന്റെ പ്രധാന എതിരാളികള്‍.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW