Thursday, May 23, 2019 Last Updated 48 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

'മോഡി മികച്ച നടന്‍, ഇപ്പോള്‍ കാണിക്കുന്നതു നാടകം' തന്റെ കാലത്തു മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തിയെന്ന്‌ ആന്റണി

uploads/news/2019/04/302942/k9.jpg

തിരുവനന്തപുരം : താന്‍ പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തിയിട്ടുണ്ടെന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. എന്നാല്‍ അതു പുറത്തുപറയാറില്ല.
ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ട്‌ അതിന്റെ ഇരട്ടി ശക്‌തിയോടെ തിരിച്ചടിക്കും. എന്നാല്‍, അതിന്റെ എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിനു നല്‍കും. അതിനെക്കുറിച്ച്‌ പറയാന്‍ കഴിയുന്നത്‌ സൈന്യം പറയും. ഇപ്പോള്‍ പട്ടാളത്തെ, മോഡിയുടെ സൈന്യമാക്കി രാഷ്‌ട്രീയത്തിലേക്കു വലിച്ചിഴക്കുകയാണ്‌. അതുതന്നെ രാജ്യദ്രോഹമാണെന്നും ആന്റണി പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച്‌ വാതോരാതെ പറയുകയാണ്‌. ശക്‌തനായിരുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ നിക്‌സനെപ്പോലും വിറപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിക്കാരോടാണ്‌ ഇതു പറയുന്നത്‌. എല്ലാകാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്‌തിവര്‍ധിപ്പിച്ചതും വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുത്തതും മോഡിയുടെ അഞ്ചുവര്‍ഷം കൊണ്ടല്ല. അത്‌ ജവഹര്‍ലാല്‍ നെഹ്‌റും ഇന്ദിരാ ഗാന്ധിയുമൊക്കെയാണ്‌ നടത്തിയത്‌. ഇന്ത്യ ഭരിച്ചിരുന്ന പ്രധാനമന്ത്രിമാരെല്ലാം വേണ്ടരീതിയില്‍ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്‌. വാജ്‌പേയി നല്‍കിയ സംഭാവനകള്‍ പോലും ഇപ്പോള്‍ മോഡി മറക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.
അമിതാഭ്‌ ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെക്കാള്‍ നല്ല നടനാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നു ആന്റണി പരിഹസിച്ചു.
കേരളത്തില്‍ കൊലപാതരാഷ്‌ട്രീയമാണ്‌ നടക്കുന്നത്‌. പ്രളയത്തില്‍ ഒന്നിച്ചുനിന്ന എല്ലാവരെയും പിണറായി ഭിന്നിപ്പിച്ചു. കോണ്‍ഗ്രസ്‌ എന്നും വിശ്വാസികളോടൊപ്പമാണ്‌. ആചാരം സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ സത്യവാങ്‌മൂലം തിരുത്തി ആചാരലംഘനത്തിനു വേണ്ടി സത്യവാങ്‌മൂലം നല്‍കുകയും വാദിക്കുകയും ചെയ്‌ത പിണറായി സര്‍ക്കാരിന്റെ നടപടിയാണ്‌ ഈ വിധിക്കു വഴിവച്ചതെന്നും ആന്റണി പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW