Monday, May 20, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

"നരേന്ദ്ര മോഡി പബ്ലിസിറ്റിമാത്രം ആഗ്രഹിക്കുന്ന പ്രധാനമന്ത്രി"

uploads/news/2019/04/302940/k15.jpg

മലപ്പുറം: വോട്ടര്‍മാര്‍ ശക്‌തി തിരിച്ചറിയണമെന്നും അധികാരം വോട്ടര്‍മാരുടെ കൈയിലാണെന്നും പ്രിയങ്ക ഗാന്ധി വാധ്‌ര. നിലമ്പൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോണ്‍ഗ്രസ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ എണ്ണിപ്പറഞ്ഞും മോഡിയെ നിശിതമായി വിമര്‍ശിച്ചുമായിരുന്നു അവരുടെ പ്രസംഗം. വയനാട്‌ പോലുള്ള മണ്ഡലത്തിലെ പ്രധാന സമൂഹമായ വനവാസികളെ സംരക്ഷിക്കുന്ന നയമായിരിക്കും കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ സ്വീകരിക്കുകയെന്നു പ്രിയങ്ക പറഞ്ഞു. ഭൂമിയില്ലാത്തവരെന്ന വിഭാഗം പിന്നീടുണ്ടാവില്ല. മോഡിഭരണത്തില്‍ വികസനം കൊണ്ടുവരാനായിട്ടില്ല. കര്‍ഷകര്‍ക്ക്‌ ഒരു ഗുണവും ലഭിച്ചിട്ടില്ല. തനിക്കു തെരഞ്ഞെടുപ്പ്‌ കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദുരിതങ്ങളാണ്‌ ജനങ്ങള്‍ പറയുന്നത്‌. ജനങ്ങളെ ബഹുമാനിക്കാത്ത പ്രധാനമന്ത്രിയാണു നമുക്കുള്ളത്‌.
പബ്ലിസിറ്റിമാത്രം ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ്‌ മോഡി. ജനങ്ങള്‍ക്കിടയിലുള്ള മോഡിയുടെ ഒരു ചിത്രവും നമുക്കു മുന്നിലില്ല. പകരം മറ്റു രാജ്യങ്ങളിലെത്തിയിട്ടെടുക്കുന്ന ചിത്രങ്ങള്‍മാത്രം നമുക്കു മുന്നിലെത്തിക്കുന്നു. നോട്ട്‌ നിരോധനം, ജി.എസ്‌.ടി. തുടങ്ങിയവ ജനങ്ങളെ ദുരിതത്തിലാക്കി. ഇനി ഒരു അവസരം ഇത്തരക്കാര്‍ക്ക്‌ നല്‍കരുതെന്നും പ്രിയങ്ക പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW