Thursday, May 23, 2019 Last Updated 30 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

പ്രിയങ്കയെ നേരിട്ടുകണ്ടു; നാഥാനു സന്തോഷമായി

uploads/news/2019/04/302938/k13.jpg

മട്ടന്നൂര്‍: കണ്ണൂരിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിട്ട്‌ കാണാനാകാത്തതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു രണ്ടാംക്ലാസുകാരനായ നാഥാന്‍ ജോയ്‌സ്‌. തന്റെ കടുത്ത ആരാധകനായ കുട്ടിയുടെ വിഷമം രാഹുല്‍ തന്നെ ഒടുവില്‍ മാറ്റി. അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ തന്നെ നാഥാന്‌ ആശ്വാസമായി.
രാഹുലിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌രയെ കാണാന്‍ അവസരം കിട്ടി. ഇതോടെ, തളിപ്പറമ്പ്‌ തൃച്ചംബരം സെന്റ്‌ പോള്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിയായ നാഥാനു സന്തോഷമായി. വയനാട്ടില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വരുന്ന വഴി, മട്ടന്നൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സ്വപ്‌നസാഫല്യം.കുട്ടിക്കൊപ്പം പിതാവ്‌ സന്തോഷ്‌ കാവിലും മാതാവ്‌ സ്‌മിതയും ജേഷ്‌ഠന്‍ ജോനാഥാനുമുണ്ടായിരുന്നു.
പ്രിയങ്കയെ കാണുന്നതിനു ക്രമീകരണം ചെയ്യാന്‍ കഴിഞ്ഞദിവസം രാഹുലിന്റെ പഴ്‌സണല്‍ സെക്രട്ടറി, ഡി.സി.സി. പ്രസിഡന്റ്‌ സതീശന്‍ പാച്ചേനിയെ വിളിച്ച്‌ നിര്‍ദേശിക്കുകയായിരുന്നു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ. സുധാകരന്‌ വേണ്ടി പരിയാരം പഞ്ചായത്തിലെ വിവിധ കോര്‍ണര്‍ മീറ്റിങ്ങുകളില്‍ നാഥാന്‍ പ്രസംഗിച്ചിരുന്നു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW