Thursday, May 23, 2019 Last Updated 33 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

'സ്‌പീഡ്‌ ബ്രേക്കര്‍ ദീദി'ക്ക്‌ ഉറക്കം നഷ്‌ടപ്പെട്ടു: മോഡി

uploads/news/2019/04/302910/d4.jpg

ബുനിയാദ്‌പുര്‍/അരാരിയ: പശ്‌ചിമ ബംഗാളില്‍ രണ്ടു ഘട്ടം തെരഞ്ഞെടുപ്പു പൂര്‍ത്തിയായതോടെ "സ്‌പീഡ്‌ ബ്രേക്കര്‍ ദീദി"യുടെ ഉറക്കം നഷ്‌ടപ്പെട്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.
മാതാവ്‌, ഭൂമി, ജനം എന്നിവയുടെ പേരില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി ആളുകളെ വിഡ്‌ഢികളാക്കുകയാണെന്നും ദക്ഷിണ ദിനാജ്‌പുര്‍ ജില്ലയില്‍ നടന്ന എന്‍.ഡി.എ. തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.
"ബംഗാളില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യരണ്ടു ഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ "സ്‌പീഡ്‌ ബ്രേക്കര്‍ ദീദി"യുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. തൃണമൂല്‍ കോണ്‍ഗ്രസിനായി "അയല്‍രാജ്യ"ങ്ങളില്‍നിന്നുപോലും ആളുകളെ പ്രചാരണത്തിനിറക്കിയിരിക്കുകയാണ്‌.
ന്യൂനപക്ഷ പ്രീണനയാണ്‌ ഇതിലൂ െടലക്ഷ്യമിടുന്നത്‌. ജനാധിപത്യ ഇന്ത്യയില്‍ ആദ്യത്തെതാണ്‌ ഇത്തരമൊരു സംഭവം. ബാലാകോട്ട്‌ വ്യോമാക്രമണത്തിനു തെളിവ്‌ ആവശ്യപ്പെടുന്നതിനുപകരം ബംഗാള്‍ മുഖ്യമന്ത്രി ചിട്ടിതട്ടിപ്പു കേസില്‍ തെളിവു ശേഖരിക്കുകയാണു വേണ്ടത്‌.
മേയ്‌ 23 നു ശേഷം അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുള്ള ശക്‌തമായ നടപടികള്‍ക്കു സംസ്‌ഥാനം സാക്ഷ്യം വഹിക്കും- മോഡി പറഞ്ഞു.
കേന്ദ്രപദ്ധതികള്‍ക്കു തടയിട്ട്‌ സംസ്‌ഥാനത്തിന്റെ വികസനം തടയുന്ന സ്‌പീഡ്‌ ബ്രേക്കറാണു പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നു ആദ്യഘട്ട തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ത്തന്നെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
തൃണമൂല്‍ പ്രചാരണവേദികളിലെ ബംഗ്ലാദേശ്‌ ചലച്ചിത്രതാരം ഫെര്‍ദൗസിന്റെ സാന്നിധ്യം ഓര്‍മിപ്പിച്ചാണ്‌ അയല്‍രാജ്യക്കാരെ പ്രചാരണത്തിനിറക്കിയെന്ന മോഡിയുടെ പരാമര്‍ശം.
കേന്ദ്രത്തില്‍ അധികാരമേറുമ്പോഴെല്ലാം ദേശീയതാല്‍പര്യത്തെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളി വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയത്തിനാണു കോണ്‍ഗ്രസ്‌ പ്രാധാന്യം നല്‍കിയിരുന്നതെന്നു ബിഹാറിലെ അരാരിയയില്‍ നടന്ന പ്രചാരണയോഗത്തിനിടെ മോഡി പറഞ്ഞു.
"വോട്ട്‌ ഭക്‌തി", "ദേശ്‌ ഭക്‌തി" എന്നിങ്ങനെ രണ്ടുതരം രാഷ്‌ട്രതന്ത്രത്തിനാണു രാജ്യം സാക്ഷ്യംവഹിക്കുന്നത്‌. 26/11 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്‌താനിലെ ഭീകരര്‍ക്കെതിരേ ചെറുവിരലനക്കാതെ ഹിന്ദു ഭീകരതയെന്ന വാദമുയര്‍ത്തി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം നടത്തിയ അന്നത്തെ കേന്ദ്ര സര്‍ക്കാരാണ്‌ "വോട്ട്‌ ഭക്‌തി" രാഷ്‌ട്രീയത്തിന്റെ പ്രായോജകര്‍. ഉറി ഭീകരാക്രമണത്തിനു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും പുല്‍വാമ ആക്രമണത്തിനു ബാലാകോട്ട്‌ വ്യോമാക്രമണത്തിലൂടെയും ചുട്ടമറുപടി നല്‍കിയ ബി.ജെ.പി. സര്‍ക്കാര്‍ "ദേശ്‌ ഭക്‌തി" രാഷ്‌ട്രീയമെന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മോഡി പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW