Thursday, May 23, 2019 Last Updated 48 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

വിവാദ പ്രസംഗം; പ്രഗ്യാസിങ്‌ താക്കൂറിന്‌ നോട്ടീസ്‌

uploads/news/2019/04/302908/d8.jpg

ഭോപ്പാല്‍: മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ്‌ താക്കൂറിനു തെരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്‌. 26/11 മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ്‌ ഓഫീസര്‍ ഹേമന്ദ്‌ കര്‍ക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു കാട്ടിയാണു നോട്ടീസ്‌.
തന്റെ ശാപമാണ്‌ ഭീകരരെ നേരിടുന്നതിനിടെ കര്‍ക്കറെയുടെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയതെന്നു കഴിഞ്ഞദിവസം ഭോപ്പാലില്‍ നടന്ന പരിപാടിക്കിടെ പ്രഗ്യ അവകാശപ്പെട്ടിരുന്നു. പ്രസംഗം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച്‌ തലയൂരിയെങ്കിലും പ്രതിപക്ഷപ്പാര്‍ട്ടികള്‍ വിവാദ സ്വാമിനിക്കെതിരേ രംഗത്തെത്തിയിരുന്നു.
പ്രസംഗം സംബന്ധിച്ച്‌ ഭോപ്പാലിലെ അസിസ്‌റ്റന്റ്‌ റിട്ടേണിങ്‌ ഓഫീസറില്‍നിന്ന്‌ തെരഞ്ഞെടുപ്പു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തേടിയിരുന്നു. ഇന്നലെ രാവിലെ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ്‌ അയയ്‌ക്കുന്നതെന്ന്‌ ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ പറഞ്ഞു.
പരിപാടിയുടെ സംഘാടകനും പ്രാസംഗികയും 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണു നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്‌ സിങ്ങാണു ഭോപ്പാലില്‍ പ്രഗ്യയുടെ എതിരാളി.

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW