Thursday, May 23, 2019 Last Updated 33 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

രാഹുലിന്റെ പൗരത്വത്തെ ചോദ്യം ചെയ്‌തു സ്വതന്ത്ര സ്‌ഥാനാര്‍ഥി

uploads/news/2019/04/302907/d7.jpg

അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രികയെച്ചൊല്ലി വിവാദം. പത്രികയില്‍ രാഹുല്‍ സമര്‍പ്പിച്ച പൗരത്വം-വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വിവരങ്ങളിലെ വൈരുദ്ധ്യം ചോദ്യം ചെയ്‌തു മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ ധ്രുവ്‌ രാജാണ്‌ രംഗത്തു വന്നത്‌.
രാഹുലിനു പങ്കാളിത്തമുള്ള യു.കെ. ആസ്‌ഥാനമായ കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ചാണ്‌ ധ്രുവ്‌രാജ്‌ പരാതി നല്‍കിയത്‌. കമ്പനി രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ്‌ പൗരനാണെന്നാണ്‌ കാണിച്ചിരിക്കുന്നത്‌. ഈ കമ്പനി കേവലം അഞ്ചു വര്‍ഷം മാത്രമാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അതില്‍ നിന്നു ലഭിച്ച വരുമാനത്തെക്കുറിച്ച്‌ പത്രികയില്‍ പറയുന്നില്ലെന്നും ധ്രുവ്‌ ആരോപിച്ചു.
വിഷയത്തില്‍ തിങ്കളാഴ്‌ച രാവിലെ 10:30-നു മുമ്പ്‌ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടു റിട്ടേണിങ്‌ ഓഫീസര്‍ രാഹുലിനു നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പ്രതികരണവുമായി ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്‌.

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW