Thursday, May 23, 2019 Last Updated 47 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥനു ഹൃദയാഘാതം; ഡോക്‌ടര്‍ ഫോണില്‍ നിര്‍ദേശം നല്‍കി, സി.ആര്‍.പി.എഫ്‌. ജവാന്‍ ജീവന്‍ രക്ഷിച്ചു

uploads/news/2019/04/302906/d6.jpg

ശ്രീനഗര്‍: തെരഞ്ഞെടുപ്പ്‌ ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഉദ്യോഗസ്‌ഥന്റെ ജീവന്‍ ഫോണിലൂടെ ഡോക്‌ടര്‍ നല്‍കിയ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ച്‌ സി.ആര്‍.പി.എഫ്‌. ജവാന്‍ രക്ഷിച്ചു.
ജമ്മു-കശ്‌മീരിലെ ബച്‌പോറ ഗവ. ഗേള്‍സ്‌ സ്‌കൂളില്‍ വോട്ടെടുപ്പ്‌ നടക്കുന്നതിനിടെ രാവിലെ ഒമ്പതോടെയാണ്‌ പ്രിസൈഡിങ്‌ ഓഫീസറായ അഷാന്‍ ഉള്‍ ഹഖ്‌ കുഴഞ്ഞുവീണത്‌. ബൂത്തിന്റെ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ടിരുന്ന സി.ആര്‍.പി.എഫ്‌. ജവാന്‍ സുരീന്ദര്‍ കുമാറിന്റെ സമയോചിത ഇടപെടലാണ്‌ അഷാന്റെ ജീവന്‍ രക്ഷിച്ചത്‌. ഹൃദയാഘാതമാണെന്നു മനസിലായതോടെ സുരീന്ദര്‍ തന്റെ യൂണിറ്റിലെ ഡോ. സുനീദ്‌ ഖാന്റെ സഹായംതേടി. തുടര്‍ന്ന്‌, ഹൃദയാഘാതമുണ്ടാകുന്നവര്‍ക്കു നല്‍കേണ്ട കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍(സി.പി.ആര്‍) എന്ന പ്രാഥമിക ചികിത്സ നല്‍കാന്‍ ഡോക്‌ടര്‍ ഫോണിലൂടെ സുരീന്ദറിനു നിര്‍ദേശം നല്‍കി. ഹൃദയത്തിന്റെ ഭാഗത്ത്‌ കൈകള്‍ ഉപയോഗിച്ച്‌ ശക്‌തമായി അമര്‍ത്തുകയും കൃത്രിമശ്വാസം നല്‍കുകയും ചെയ്‌തു. ആംബുലന്‍സ്‌ എത്തുന്നതുവരെയുള്ള 45 മിനിട്ടും കൃത്യമായി സി.പി.ആര്‍. നല്‍കി. തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ച അഷാമിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഫോണിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ സുരീന്ദര്‍ കുമാര്‍ കൃത്യമായി പ്രാഥമിക ചികിത്സ നല്‍കിയതാണു ജീവന്‍ രക്ഷപ്പെടാന്‍ കാരണമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW