Wednesday, July 17, 2019 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.04 AM

മോഡിക്ക്‌ പരാജയഭീതി: മമത

uploads/news/2019/04/302905/d5.jpg

പാനിഘട്ട (പശ്‌ചിമ ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരാജയഭീതി പിടികൂടിയിരിക്കുകയാണെന്നു പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നു മോഡിക്കു ബോധ്യപ്പെട്ടിരിക്കുന്നു. അതിനാലാണ്‌ അദ്ദേഹത്തിന്റെ മുഖം വിളറിവെളുത്തിരിക്കുന്നത്‌. പരാജയഭീതിയിലായതോടെ പ്രസംഗങ്ങളില്‍ മോഡി അബദ്ധം വിളമ്പുന്നതു പതിവായി. രാജ്യത്തിന്റെ രക്ഷ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്യരുത്‌. നോട്ട്‌ നിരോധനം അടക്കമുള്ള ദുരിതങ്ങള്‍ക്കു വഴിവച്ചവര്‍ക്ക്‌ വോട്ടിലൂടെ മറുപടി നല്‍കണം- കൃഷ്‌ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ അവര്‍ പറഞ്ഞു.

Ads by Google
Sunday 21 Apr 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW