Monday, May 20, 2019 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

മിസൂറിയോ ചില്ലറക്കാരനല്ല; 'കണ്ണില്ലാതെ' പസഫിക്കിനെ കീഴടക്കി

uploads/news/2019/04/302899/in2.jpg

ടോക്കിയോ: കാലിഫോര്‍ണിയയില്‍നിന്ന്‌ രണ്ടുമാസം മുമ്പ്‌ ആരംഭിച്ച പസഫിക്‌ പര്യടനം ഇന്നലെ രാവിലെ ജപ്പാനിലെ ഫുക്കുഷിമ തുറമുഖത്ത്‌ തന്റെ യാനം അടുത്തപ്പോള്‍ അമ്പത്തിരണ്ടുകാരനായ മിസൂറിയോ ഇവാമോട്ടോ പുതുചരിത്രമെഴുതി. പസഫിക്‌ സമുദ്രപര്യടനം പൂര്‍ത്തിയാക്കിയ ആദ്യ അന്ധന്‍ എന്ന നേട്ടം.
തന്റെ രണ്ടാമത്തെ ഉദ്യമത്തിലാണ്‌ ഇവാമോട്ടോ 14,0000 കിലോമീറ്റര്‍ പര്യടനം പൂര്‍ത്തിയാക്കിയത്‌. അതും 12 മീറ്റര്‍ നീളമുള്ള പായ്‌വഞ്ചിയില്‍.
പതിനാറാം വയസില്‍ കാഴ്‌ച നഷ്‌ടപ്പെട്ടു. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട്‌ സ്വരൂപിക്കാനുള്ള ദൗത്യത്തിലാണ്‌ ഈ ജാപ്പനീസ്‌ നാവികന്‍. പസഫിക്‌ സമുദ്രത്തോടും കാറ്റിനോടും കോളിനോടും പൊരുതിയതും ഇതേ ലക്ഷ്യത്തിനായിത്തന്നെ.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW