Monday, May 06, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

മനുഷ്യക്കടത്തിന്റെ ഇരകള്‍ക്കും അഭയാര്‍ഥികള്‍ക്കും 'കുരിശിന്റെ വഴി' ശുശ്രൂഷ സമര്‍പ്പിച്ച്‌ മാര്‍പാപ്പ

uploads/news/2019/04/302898/in1.jpg

റോം: ദുഖഃവെള്ളിയാഴ്‌ചത്തെ കുരിശിന്റെ വഴി ശുശ്രൂഷ മനുഷ്യക്കടത്തിന്റെ ഇരകള്‍ക്കും അഭയാര്‍ഥികള്‍ക്കും സമര്‍പ്പിച്ചു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ലോകത്തിന്റെ ഈ വിലാപം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പങ്കുവച്ചു.
കുരിശിന്റെ വഴി ശുശ്രൂഷയിലെ ഒന്നുമുതല്‍ 14-ാം സ്‌ഥലം വരെയുള്ള ക്രിസ്‌തുവിന്റെ പീഡാനുഭവ അനുസ്‌മരണ പ്രാര്‍ഥനയ്‌ക്കിടെ ലോകത്തിന്റെ ഇന്നത്തെ വേദനകളും ചൂഷണങ്ങളും ധ്യാനിച്ചതും ശ്രദ്ധേയമായി.
രാഷ്‌ട്രീയനേട്ടം ലക്ഷ്യംവയ്‌ക്കുന്ന കഠിനഹൃദയരായ നേതാക്കള്‍, അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്നവര്‍, കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെയുള്ളവരെ അടിമകളാക്കി വില്‍ക്കുന്നവര്‍, അനേകംപേരെ തീയിട്ടും ബോട്ടുമുക്കിയും കൊല്ലുന്നവര്‍... അനാഥരെപ്പോലെ മരുഭൂമിയില്‍ മരിച്ചുവീഴുന്നവരുടെ വേദനകളും ധ്യാനവിഷയമായി.
എണ്‍പതുകാരിയായ സിസ്‌റ്റര്‍ ഈജീനിയ ബൊണേട്ടി രചിച്ച ധ്യാനചിന്തകളാണ്‌ യേശുവിന്റെ പീഡാനുഭയാത്രയില്‍ വായിച്ചത്‌.
"ലോകത്തിന്റെ പലഭാഗങ്ങളിലും സ്‌കൂളില്‍ പോകാതെ അനേകം കുട്ടികള്‍ ഖനികളിലും പാടത്തും മത്സ്യബന്ധന കേന്ദ്രങ്ങളിലും ചൂഷണം ചെയ്യുന്നതിനെക്കുറിച്ചു നമുക്കോര്‍ക്കാം. ക്രൈസ്‌തവരായ കുട്ടികളെ വരെ വഴികളില്‍ വിറ്റും കടത്തിയും അവയമെടുത്തും പീഡിപ്പിക്കുന്നതിനെ ധ്യാനിക്കാം. ഒട്ടേറെ ആഫ്രിക്കന്‍ അഭയാര്‍ഥികളാണ്‌ ഒഴുക്കില്‍പ്പെട്ടു മരിക്കുന്നത്‌. ഇറ്റലിയില്‍ എത്തുന്നതോടെ നിരവധി യുവതികളെ വ്യഭിചാരത്തിലേക്കു തള്ളിവിട്ട്‌ ആഡംബരക്കാറുകളിലെത്തുന്നവര്‍ ചൂഷണം ചെയ്യുന്നു. ഈ സാധുക്കളുടെ രക്‌തവും മാംസവും കൊണ്ട്‌ അനേകര്‍ സമ്പന്നരാകുന്നു." ഇതിനെയൊക്കെ ഓര്‍ത്ത്‌ നമുക്ക്‌ പ്രാര്‍ഥിക്കാം - സിസ്‌റ്റര്‍ കുറിച്ചിട്ട ഈ ധ്യനചിന്തകള്‍ വിശ്വാസികള്‍ ഏറ്റുപറഞ്ഞു.
ശുശ്രൂഷയുടെ അവസാന ഭാഗത്തുള്ള പ്രാര്‍ഥനയില്‍ പാവപ്പെട്ടര്‍, വിശക്കുന്നവര്‍, വയോധികര്‍, ദുരുപയോഗം ചെയ്യപ്പെടുന്ന കുട്ടികള്‍ എന്നിവരെ ഓര്‍ത്തു മാര്‍പാപ്പ പ്രാര്‍ഥിച്ചു.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW