Thursday, May 23, 2019 Last Updated 24 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

ഇന്ത്യ കേന്ദ്രീകരിച്ചുള്ള കോള്‍സെന്റര്‍ അഴിമതിക്കെതിരേ യു.എസ്‌. താക്കീത്‌

വാഷിങ്‌ടണ്‍: ഇന്ത്യ കേന്ദ്രീകരിച്ചു നടക്കുന്ന കോള്‍സെന്റര്‍ അഴിമതിക്കെതിരേ യു.എസ്‌. താക്കീത്‌. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ ഇന്ത്യന്‍ പൗരനെ സിംഗപ്പൂരില്‍ നിന്നു യു.എസിലെത്തിച്ചു വിചാരണ നടത്തുന്നതിനോടനുബന്ധിച്ച്‌ അസിസ്‌റ്റന്റ്‌ അറ്റോര്‍ണി ജനറല്‍ ബ്രിയാന്‍ ബെന്‍സ്‌കോവ്‌സ്‌കിയാണ്‌ ഇന്ത്യക്കു താക്കീത്‌ നല്‍കിയത്‌.
അഹമ്മദാബാദ്‌ കേന്ദ്രീകരിച്ച്‌ എച്ച്‌ ഗ്ലോബല്‍ എന്ന കോള്‍സെന്റര്‍ നടത്തിവന്ന ഹിതേഷ്‌ മധുബായ്‌ പട്ടേല്‍ (42) എന്ന യുവാവിനെയാണ്‌ അമേരിക്കയിലെത്തിച്ചു വിചാരണ ചെയ്യുന്നത്‌. ആയിരക്കണക്കിന്‌ അമേരിക്കന്‍ പൗരന്‍മാരുടെ ലക്ഷക്കണക്കിനു ഡോളര്‍ ഇയാള്‍ കോള്‍ സെന്റര്‍ ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുത്തെന്നാണു യു.എസ്‌. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌. പട്ടേലിനെ അറസ്‌റ്റ്‌ ചെയ്‌തു വെള്ളിയാഴ്‌ച ഹൂസ്‌റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ജഡ്‌ജി അദ്ദേഹത്തെ കസ്‌റ്റഡിയില്‍ വിട്ടു.
ഇന്ത്യ കേന്ദ്രീകരിച്ചു നടക്കുന്ന കോള്‍ സെന്റര്‍ തട്ടിപ്പ്‌ ഇല്ലാതാക്കാനും അമേരിക്കന്‍ പൗരന്‍മാര്‍ തട്ടിപ്പുകളില്‍ ഇരായാകാതിരിക്കാനും വിദേശ പങ്കാളികളുടെ വിശ്വസ്‌തത ഉറപ്പുവരുത്തണമെന്ന്‌ ബെന്‍സ്‌കോവ്‌സ്‌കി അഭ്യര്‍ഥിച്ചു.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW