Wednesday, May 22, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

ഭോപ്പാല്‍ വാതകദുരന്തം: 20-ാം നൂറ്റാണ്ടിലെ വലിയ വ്യാവസായിക ദുരന്തമെന്നു യു.എന്‍.

യു.എന്‍: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നാണ്‌ 1984-ല്‍ ഭോപ്പാലിലുണ്ടായ വാതക ദുരന്തമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. ജോലിസ്‌ഥലത്തുണ്ടാകുന്ന അപകടങ്ങളിലും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗം മൂലവും പ്രതിവര്‍ഷം 27 ലക്ഷത്തോളം തൊഴിലാളികള്‍ ലോകത്താകമാനം മരിക്കുന്നുണ്ടെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐ.എല്‍.ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.
യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ കീടനാശിനി ഫാക്‌ടറിയിലെ മീഥൈല്‍ ഐസോസയനേറ്റ്‌ ടാങ്കിലുണ്ടായ ചോര്‍ച്ചയാണു വലിയ ദുരന്തത്തിനു കാരണമായത്‌. 1984 ഡിസംബര്‍ രണ്ടിന്‌ രാത്രിയുണ്ടായ ദുരന്തത്തില്‍ 15,000പേര്‍ മരിച്ചെന്നാണ്‌ ഔദ്യോഗിക കണക്ക്‌. യഥാര്‍ഥ മരണസംഖ്യ ഇതിലേറെ വരുമെന്ന്‌ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കാറ്റിന്റെ ദിശയ്‌ക്കനുസരിച്ച്‌ വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിച്ചതോടെ ആയിരങ്ങള്‍ മരിച്ചുവീണു. ലക്ഷക്കണക്കിനാളുകള്‍ നിത്യരോഗികളായി. ദുരന്തത്തിന്റെ പരിണതഫലങ്ങള്‍ ആറുലക്ഷത്തിലധികംപേരെ ബാധിച്ചതായാണു കണക്ക്‌. 1919-നുശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായിക അപകടമെന്നാണു ഭോപ്പാല്‍ ദുരന്തത്തെ ഐ.എല്‍.ഒ. വിലയിരുത്തുന്നത്‌.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW