Friday, July 19, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

അബുദാബിയില്‍ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്‌ ശിലയിട്ടു

ദുബായ്‌: യു.എ.ഇയുടെ തലസ്‌ഥാനമായ അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിനു തറക്കല്ലിട്ടു. നാലു മണിക്കൂറോളം നീണ്ട പൂജാ ചടങ്ങുകളില്‍ ക്ഷേത്രം നിര്‍മിക്കുന്ന ബോചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സന്‍സ്‌ഥ (ബി.എ.പി.എസ്‌) യുടെ ആത്മീയാചാര്യന്‍ മഹന്ത്‌ സ്വാമി മഹാരാജ്‌ അധ്യക്ഷനായിരുന്നു.
ശിലാസ്‌ഥാപന ചടങ്ങിനെത്തിയ അദ്ദേഹത്തെ യു.എ.ഇ. സാംസ്‌കാരിക മന്ത്രി ഷെയ്‌ഖ്‌ നഹ്‌യാന്‍ മബാറക്‌ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അബുദബി-ദുബായ്‌ പാതയില്‍ അബു മുെറെഖിലെ 14 ഏക്കറിലാണു ക്ഷേത്രം നിര്‍മിക്കുന്നത്‌.
യു.എ.ഇയുടെ ഏഴ്‌ എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴു ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ടാകും. സാംസ്‌കാരിക കേന്ദ്രം, െലെബ്രറി, ആര്‍ട്ട്‌ ഗാലറി, ഹാളുകള്‍, ജിംനേഷ്യം തുടങ്ങിയവയും ക്ഷേത്രത്തിനോടനുബന്ധിച്ച്‌ സജ്‌ജമാക്കും.
2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ സന്ദര്‍ശനത്തിനിടെയാണു ക്ഷേത്രനിര്‍മാണത്തിന്‌ അബുദാബി സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. അബുദബി കിരീടാവകാശി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ നഹ്‌യാന്‌ മുഴുവന്‍ ഇന്ത്യക്കാരുടെയും പേരില്‍ നന്ദി പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ശിലാസ്‌ഥാപനച്ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ്‌ സൂരി അവതരിപ്പിച്ചു.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW