Friday, July 05, 2019 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 07.53 PM

ഇന്നസെന്റിന് വോട്ട് തേടി റോഡ് ഷോയില്‍ മമ്മൂട്ടിയും

Mammootty

തൃശുര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ നടന്‍ ഇന്നസെന്റിന്റെ തിഞ്ഞെടുപ്പ് പ്രചരണത്തില്‍ നടന്‍ മമ്മൂട്ടിയും. വല്ലം മുതല്‍ അങ്കമാലി വരെ നീണ്ട റോഡ് ഷോ സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചാണ് മമ്മൂട്ടി റോഡ് ഷോയില്‍ ചേര്‍ന്നത്. ഇങ്ക്വിലാബ് സിന്ദാബാദ് വിളികളോടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സ്വീകരിച്ചത്.

തന്റെ വളരെ അടുത്ത സുഹൃത്തും ദീര്‍ഘകാലമായുള്ള സഹപ്രവര്‍ത്തകനുമാണ് ഇന്നസെന്റ്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. 2014ല്‍ ഇന്നസെന്റ് ആദ്യമായി മത്സരിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും വോട്ട് തേടി എത്തിയിരുന്നു. ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് ഇന്നസെന്റ് മത്സരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് ഇന്നസെന്റിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. 2014ല്‍ പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് മണ്ഡലം പിടിച്ചെടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW